പാലായില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു - car and scooter accident
ഞ്ഞുണ്ടൻമാക്കൽ വളവിലാണ് അപകടമുണ്ടായത്
പാലായില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
കോട്ടയം: പാലാ പൊൻകുന്നം റോഡിൽ കുരുവിക്കൂട് കവലയ്ക്ക് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. വിളക്കുമാടം ചാത്തൻകുളം സ്വദേശി കരിമ്പേക്കല്ലിൽ അജിയാണ് മരിച്ചത്. ഇദ്ദേഹം നിര്‍മാണ തൊഴിലാളിയാണ്. ഞ്ഞുണ്ടൻമാക്കൽ വളവിലാണ് അപകടമുണ്ടായത്. പൊന്‍കുന്നത്തേക്ക് പോകുന്നതിനിടെ പാലാ ഭാഗത്തേക്ക് വന്ന കാർ ഇയാളുടെ സ്‌കൂട്ടറിലേക്ക് ഇടിക്കുകയായിരുന്നു. മഴ ഉള്ളതിനാൽ വാഹനം സ്ലിപ്പായതാണെന്നും നാട്ടുകാർ പറയുന്നു.