കേരളം

kerala

ETV Bharat / state

കോട്ടയത്ത് മൂന്ന് പേർക്ക് കൂടി ഒമിക്രോൺ

ഇതോടെ കോട്ടയം ജില്ലയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി.

കോട്ടയം ജില്ലയിൽ മൂന്ന് പേർക്ക് ഒമിക്രോൺ  കോട്ടയം ആകെ കൊവിഡ് കേസ്  Omicron in Kottayam
കോട്ടയത്ത് മൂന്ന് പേർക്ക് കൂടി ഒമിക്രോൺ

By

Published : Jan 1, 2022, 10:27 AM IST

കോട്ടയം: ജില്ലയിൽ മൂന്ന് പേർക്ക് കൂടി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതായി കോട്ടയം ജില്ലാ കലക്ടർ ഡോ. പി.കെ ജയശ്രീ അറിയിച്ചു. ഇതോടെ ജില്ലയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി.

ഇന്നലെ (ഡിസംബർ 31) വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ രണ്ടുപേർ ഡിസംബർ 22ന് യു.കെയിൽ നിന്നെത്തിയ യുവതിയുടെ സമ്പർക്കപ്പട്ടികയിൽപ്പെട്ടതിനെ തുടർന്ന് ക്വാറന്‍റൈൻ നിർദേശിക്കപ്പെട്ടിരുന്നവരാണ്. ഇവർക്ക് ഡിസംബർ 27ന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ്‌ വിശദമായ ജനിതക പരിശോധനക്ക് സാമ്പിൾ തിരുവനന്തപുരത്തേക്ക് അയച്ചത്. കൊവിഡ് സ്ഥിരീകരിച്ചതു മുതൽ രണ്ടുപേരെയും കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ALSO READ:അതീവ ജാഗ്രതയിൽ കേരളം ; 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍

മറ്റൊരാൾ ഇസ്രായേലിൽ നിന്ന് ഡിസംബർ 21ന് എത്തി വീട്ടിൽ ക്വാറന്‍റൈനിൽ ആയിരുന്നു. കൊവിഡ് ലക്ഷണങ്ങളുണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളെ ഡിസംബർ 24ന് പാലാ ജനറൽ ആശുപത്രയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ജനിതക പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details