കോട്ടയം : രാമപുരം ആറാട്ടുപുഴ തോട്ടില്‍ അമ്പാട്ട് ചെക്ക് ഡാമിന് സമീപം നീന്താനിറങ്ങിയ നഴ്‌സിങ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. രാമപുരം മണ്ണൂര്‍ വില്‍സന്‍റിന്‍റെ മകന്‍ ഷാരോണ്‍(19) ആണ് മരിച്ചത്. മണിപ്പാല്‍ നഴ്‌സിങ് കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ്.
ബുധനാഴ്‌ച (ജൂലൈ 14) വൈകുന്നേരം 5.30 നാണ് അപകടമുണ്ടായത്. സുഹൃത്തുക്കളുമായി ഇവിടെയെത്തിയ ഷാരോണ്‍ തോട്ടില്‍ ഇറങ്ങിയപ്പോള്‍ തന്നെ കുത്തൊഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുള്ളവര്‍ക്ക് നീന്തല്‍ അറിയാത്തതിനാല്‍ രക്ഷപ്പെടുത്താന്‍ കഴിയാതെ ബഹളംവച്ചു.