കോട്ടയം: നഴ്സസ് ദിനത്തിൽ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ നഴ്സുമാർക്ക് ആദരവുമായി മഹിളാ കോൺഗ്രസ്. ഇതിന്റെ ഭാഗമായി മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് ജനറൽ ആശുപത്രിയിൽ എത്തി നഴ്സിങ് സൂപ്രണ്ട് വിനോദിനിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
നഴ്സസ് ദിനത്തിൽ നഴ്സുമാര്‍ക്ക് ആദരവുമായി മഹിളാ കോൺഗ്രസ്
കൊവിഡ് മഹാമാരി ലോകം ഒന്നാകെ നേരിടുമ്പോൾ നഴ്സുമാരുടെ സേവനം എത്രത്തോളം വിലപ്പെട്ടതാണന്നു ലോകം മാനസിലാക്കിയെന്ന് ലതിക സുഭാഷ്
മറ്റ് നഴ്സുമാർക്ക് പൂക്കൾ നൽകി ആദരിച്ചു. കൊവിഡ് വ്യാപനത്തിൽ രാജ്യത്തിന് പുറത്ത് ജോലി ചെയ്യുന്ന നഴ്സുമാർക്ക് മൊബൈൽ സന്ദേശങ്ങളിലൂടെ ആദരവ് അർപ്പിച്ചു. കൊവിഡ് മഹാമാരി ലോകം ഒന്നാകെ നേരിടുമ്പോൾ നഴ്സുമാരുടെ സേവനം എത്രത്തോളം വിലപ്പെട്ടതാണന്നു ലോകം മാനസിലാക്കിയെന്നും ലതിക സുഭാഷ് പറഞ്ഞു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഡോ.ശോഭാ സലിമോൻ, സംസ്ഥാന വൈസ് പ്രസിഡന്റ് സുധാ കുര്യൻ, ജനറൽ ആശുപത്രി ആർ.എം.ഒ ഡോ. ഭാഗ്യശ്രീ തുടങ്ങിയവർ ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തു.