കോട്ടയം:കേരള, എം.ജി സർവകലാശാലകളിലെ മാർക്ക്ദാന വിവാദത്തില്‍ അടിയന്തര നടപടികള്‍ വേണമെന്നാവശ്യപ്പെട്ട് നോർക്ക റൂട്ട്സ്. മോഡറേഷനിലൂടെ വിജയിച്ച വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രേഖാ മൂലം നോര്‍ക്കയെ അറിയിക്കണമെന്നാണ് യൂണിവേഴ്‌സിറ്റിക്കയച്ച കത്തില്‍ പറയുന്നത്. എം.ജിയില്‍ 118 വിദ്യാര്‍ഥികള്‍ക്കും കേരള യൂണിവേഴ്‌സിറ്റിയില്‍ 119 വിദ്യാര്‍ഥികള്‍ക്കുമാണ് അധിക മാര്‍ക്ക് നല്‍കി സര്‍വകലാശാലകള്‍ വിജയിപ്പിച്ചത്.
മാര്‍ക്ക്ദാന വിവാദത്തില്‍ ഇടപ്പെട്ട് നോർക്ക; വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രേഖാമൂലം അറിയിക്കണമെന്ന് നിര്‍ദേശം
മാർക്ക്ദാന വിവാദത്തില്‍ അടിയന്തര നടപടികള്‍ വേണമെന്നാവശ്യപ്പെട്ട് നോർക്ക റൂട്ട്സ്
വിദേശജോലിക്കായി നിരവധിയാളുകളാണ് സർട്ടിഫിക്കറ്റുകളുമായ് നോർക്കയെ സമീപിക്കുന്നത്. സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിന്‍റെ പ്രവർത്തനങ്ങൾ സുഗമവും സുതാര്യവുമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നും നോർക്ക റൂട്ട്സ് പറഞ്ഞു. അസാധു സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് വിദേശത്തേക്കാരെങ്കിലും തൊഴിൽ സംരംഭത്തിനായി പോയിട്ടുണ്ടോയെന്നും നോർക്ക അന്വേഷിക്കുന്നുണ്ട്. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സക്ഷ്യപ്പെടുത്തുന്ന കേന്ദ്ര സർക്കാർ അംഗികാരമുള്ള സംസ്ഥാനത്തെ ഏക സ്ഥാപനമായ നോർക്ക കൂടി വിഷയത്തിൽ ഇടപെട്ടതോടെ യൂണിവേഴ്സിറ്റികളുടെ മാർക്ക് ദാന വിവാദം കൂടുതൽ സങ്കീർണതകളിലേക്ക് കടന്നിരിക്കുകയാണ്.