കേരളം

kerala

കോട്ടയം ജനറൽ ആശുപത്രിയില്‍ ഇതര സംസ്ഥാനക്കാരന് ക്വാറന്‍റൈൻ സൗകര്യം നല്‍കിയില്ലെന്ന് ആരോപണം

By

Published : Jun 25, 2020, 3:26 PM IST

Updated : Jun 25, 2020, 6:07 PM IST

സംഭവം പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നുണ്ടായ പരാതിയെ തുടർന്ന് ആരോഗ്യ പ്രവർത്തകർ സ്ഥലത്തെത്തി യുവാവിനെ എം.ജി സർവ്വകലാശാലയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ഇതര സംസ്ഥാനക്കാരന് ക്വാറന്റയിൻ സൗകര്യം നൽകിയില്ല.  ആശുപത്രി  കോട്ടയം  ക്വാറന്‍റൈൻ സൗകര്യം  കോട്ടയം ജനറൽ ആശുപത്രി  Kottayam General Hospital  എം.ജി സർവ്വകലാശാലയിലെ നിരീക്ഷണ കേന്ദ്രം
ഇതര സംസ്ഥാനക്കാരന് ക്വാറന്‍റൈൻ സൗകര്യം നൽകിയില്ല; കോട്ടയം ജനറൽ ആശുപത്രിക്ക് നേരെ ആരോപണം

കോട്ടയം:കൊവിഡ് രോഗലക്ഷങ്ങണങ്ങളുമായി എത്തിയ ഇതര സംസ്ഥാനക്കാരനായ യുവാവിനെ സാമ്പിൾ പരിശോധനക്ക് ശേഷം റോഡിൽ ഇറക്കിവിട്ടതായി ആരോപണം. കോട്ടയം ജനറൽ ആശുപത്രിയിലാണ് യുവാവിന് ക്വാറന്‍റൈൻ സൗകര്യം ഏർപ്പെടുത്താതെ ഗുരുതര വീഴ്ച ഉണ്ടായിരിക്കുന്നത്. ആഗ്രയിൽ നിന്നും കഴിഞ്ഞ ദിവസം മടങ്ങിയെത്തിയ ഇയാൾ പനിയുൾപ്പെടെയുള്ള രോഗ ലക്ഷണങ്ങളുമായാണ് ആശുപത്രിയിലെത്തിയത്.

ഇതര സംസ്ഥാനക്കാരന് ക്വാറന്‍റൈൻ സൗകര്യമില്ല; കോട്ടയം ജനറൽ ആശുപത്രിക്ക് നേരെ ആരോപണം

പ്രതിമ വിൽപ്പനക്കാരനായ യുവാവ് റോഡരികിലെ കുടിലിലാണ് കഴിഞ്ഞിരുന്നത്. സംഭവം പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നുണ്ടായ പരാതിയെ തുടർന്ന് ആരോഗ്യ പ്രവർത്തകർ സ്ഥലത്തെത്തി, യുവാവിനെ എം.ജി സർവ്വകലാശാലയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരിൽ താമസ സൗകര്യമില്ലാത്തവർക്ക് ക്വാറന്‍റൈൻ സൗകര്യം ഉറപ്പാക്കണമെന്ന് സർക്കാർ ഉത്തരവാണ് ഇവിടെ ലംഘിക്കപ്പെട്ടത്.

ആഹാരത്തിനും പ്രാഥമിക ആവശ്യങ്ങൾ ഉൾപ്പടെയുള്ളവക്കും ഇയാൾ സമീപത്തെ വീടുകളെയാണ് ആശ്രയിച്ചിരുന്നത്. ഇയാളിൽ രോഗലക്ഷണങ്ങൾ പ്രകടമായത് നേരിയ ആശങ്കക്കും വഴിവച്ചിട്ടുണ്ട്. സമാന സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും, ജനറൽ ആശുപത്രിക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Last Updated : Jun 25, 2020, 6:07 PM IST

ABOUT THE AUTHOR

...view details