കേരളം

kerala

ETV Bharat / state

എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി പ്രേമചന്ദ്രനും ബാലഗോപാലും

എക്സിറ്റ് പോൾ ഫലങ്ങൾ പൂര്‍ണ്ണമായും ശരിയാവണമെന്നില്ലെന്ന അഭിപ്രായമാണ് കെ എൻ ബാലഗോപാലിനും എൻ കെ പ്രേമചന്ദ്രനും.

By

Published : May 20, 2019, 3:14 PM IST

Updated : May 20, 2019, 5:10 PM IST

കൊല്ലത്തെ സ്ഥാനാര്‍ഥികൾ

കൊല്ലം: വിവിധ മാധ്യമ, സർവേസ്ഥാപനങ്ങൾ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി കൊല്ലത്തെ ഇടത് -വലത് മുന്നണി സ്ഥാനാര്‍ഥികൾ. എക്സിറ്റ് പോൾ ഫലങ്ങൾ പൂര്‍ണ്ണമായും ശരിയാവണമെന്നില്ലെന്ന അഭിപ്രായമാണ് കെ എൻ ബാലഗോപാലിനും എൻ കെ പ്രേമചന്ദ്രനും.

എക്സിറ്റ് പോൾ ഫലങ്ങൾ പൂര്‍ണ്ണമായും ശരിയാവണമെന്നില്ല. യഥാര്‍ഥ ഫലമറിയണമെങ്കില്‍ വോട്ടെണ്ണല്‍ കഴിയണം, മറ്റുള്ളവയെല്ലാം വെറും സാമ്പിളുകളാണെന്ന് കെ എൻ ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. ശരിക്കുള്ള ഫലമറിയണമെങ്കില്‍ 23 വരെ കാത്തിരിക്കുക തന്നെ വേണം. കേരളത്തിലാകെ ഇടതുപക്ഷത്തിനൊരു മുൻകൈയുണ്ടെന്നാണ് വിശ്വാസം. കൊല്ലം പാര്‍ലമെന്‍റ് മണ്ഡലത്തിലടക്കം ഇടതുപക്ഷത്തിന് മുൻകൈ ലഭിക്കും. ഭൂരിപക്ഷം സീറ്റുകളും എല്‍ ഡി എഫിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബാലഗോപാല്‍ പറഞ്ഞു.

കെ എൻ ബാലഗോപാല്‍
ദേശീയ ചാനലുകളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കേരളത്തില്‍ യുഡിഎഫ് തരംഗമാണ് പ്രവചിക്കുന്നത്. എന്നാല്‍ എക്സിറ്റ് പോൾ ഫലങ്ങൾ പൂര്‍ണമായും വിശ്വസനീയമല്ലെന്ന നിലപാട് തന്നെയാണ് എൻ കെ പ്രേമചന്ദ്രനും. തൂക്ക് മന്ത്രിസഭക്കാണ് സാധ്യതയെന്നും അങ്ങനെയെങ്കില്‍ അതിന്‍റെ ഫലം കോൺഗ്രസിന് തന്നെയാകുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. മതേതര ജനാധിപത്യ പാര്‍ട്ടികൾ കോൺഗ്രസിന്‍റെ നേതൃത്വത്തില്‍ യോജിച്ചാല്‍ യുപിഎയുടെ നേതൃത്വത്തിലൊരു ഗവൺമെന്‍റുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയാത്ത രാഷ്ട്രീയ പശ്ചാത്തലമാകും തെരഞ്ഞടുപ്പിന് ശേഷം രൂപപ്പെടുകയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എൻ കെ പ്രേമചന്ദ്രൻ
Last Updated : May 20, 2019, 5:10 PM IST

ABOUT THE AUTHOR

...view details