കേരളം

kerala

തലപ്പലം ഗവ.എല്‍പി സ്‌കൂളിന് പുതിയ മന്ദിരം

ഏഴ്‌ ക്ലാസ് റൂമുകളും, ഓഫീസ് റൂമും , അത്യാധുനിക നിലവാരത്തിലുള്ള ശുചിമുറി എന്നിവയോടെയാണ്‌ സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിച്ചത്

By

Published : Feb 3, 2021, 5:13 PM IST

Published : Feb 3, 2021, 5:13 PM IST

ETV Bharat / state

തലപ്പലം ഗവ.എല്‍പി സ്‌കൂളിന് പുതിയ മന്ദിരം

New building for Thalappalam LP School  തലപ്പലം ഗവ. എല്‍പി സ്‌കൂളിന് പുതിയ മന്ദിരം  കോട്ടയം വാർത്ത  kottyam news  kerala news  കേരള വാർത്ത
തലപ്പലം ഗവ. എല്‍പി സ്‌കൂളിന് പുതിയ മന്ദിരം

കോട്ടയം:അസൗകര്യങ്ങള്‍ക്ക് നടുവിലായിരുന്ന ഈരാറ്റുപേട്ട തലപ്പലം ഗവ. എല്‍പി സ്‌കൂളിന് പുതിയ മന്ദിരം. സംസ്ഥാന സര്‍ക്കാരിന്‍റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായാണ് ഒരു കോടി രൂപ മുതല്‍ മുടക്കി പുതിയ മന്ദിരം പൂര്‍ത്തിയാക്കിയത്. ഫെബ്രുവരി ആറിന്‌ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും. ഇംഗ്ലീഷ്- മലയാളം മീഡിയത്തിലായി എല്‍കെജി , യുകെജി മുതല്‍ നാലാം ക്ലാസുവരെ 250 ലധികം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. 1916 ല്‍ സ്ഥാപിതമായ തലപ്പലം എല്‍പി സ്‌കൂളിന് പഴയ മന്ദിരം മാത്രമാണ് നിലവിലുണ്ടായിരുന്നത്. 2017- 18 സാമ്പത്തിക വര്‍ഷത്തില്‍ പാല എംഎല്‍എയായിരുന്ന കെ എം മാണിയുടെ ശുപാര്‍ശയിലാണ് ആധുനിക നിലവാരത്തിലുള്ള കെട്ടിട്ടം നിര്‍മിക്കുവാനുള്ള തുക അനുവദിച്ചത്.

ഏഴ്‌ ക്ലാസ് റൂമുകളും, ഓഫീസ് റൂം , അത്യാധുനിക നിലവാരത്തിലുള്ള ശുചിമുറി എന്നിവയോടെയാണ്‌ സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിച്ചത്. ആറാം തീയതി രാവിലെ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ശിലാഫലകം അനാച്ഛാദനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിക്കും . പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ കെ ജെ പ്രസാദ് , തോമസ് ചാഴികാടന്‍ എം പി , ജില്ലാ കലക്ടര്‍ അഞ്ജന എം ഐ.എ.എസ് തുടങ്ങിയവര്‍ പങ്കെടുക്കും.

ABOUT THE AUTHOR

...view details