കോട്ടയം:പാലാ ഉപതെരഞ്ഞെടുപ്പിൽ ആരെ സ്ഥാനാർഥിയാക്കണമെന്നതില്‍ എൻഡിഎയിൽ ആശയ കുഴപ്പം. എൻഡിഎ സംസ്ഥാന നേതൃത്വത്തില്‍ നടന്ന ജില്ലാ യോഗത്തിൽ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങൾ ചർച്ചയായെങ്കിലും സീറ്റ് ആർക്ക് നൽകണമെന്ന കാര്യം ചർച്ചക്കെടുത്തില്ല. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമായതിനാൽ ബിജെപി സ്ഥാനാർഥിയെ തന്നെ കൊണ്ടുവന്നേക്കും. പാലക്കായി അടുത്തിടെ എൻ ഡി എയിൽ എത്തിയ പി.സി ജോർജും അവകാശവാദം ഉന്നയിച്ചിരുന്നു. ശക്തികേന്ദ്രമെന്ന നിലയിൽ പിസി തോമസിനും പാലാ സീറ്റിൽ താൽപര്യമുണ്ട്. വരുന്ന ഉപതെരഞ്ഞെടുപ്പുകളിൽ സീറ്റ് ആർക്കൊക്കെ എന്നത് എൻഡിഎ യോഗം ചേർന്ന് തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിളള വ്യക്തമാക്കി.
പാലാ ഉപതെരഞ്ഞെടുപ്പ്; എന്‍ഡിഎ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനായില്ല - pala byelection
ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമായതിനാൽ ബിജെപി സ്ഥാനാർഥിയെ തന്നെ കൊണ്ടുവന്നേക്കും
പാലാ
എൻഡിഎയെ താഴെ തട്ട് മുതൽ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി എൻഡിഎ സംസ്ഥാന ഘടകത്തിലെ അംഗങ്ങളെ ഉൾപ്പെടുത്തി രൂപികരിച്ച കമ്മറ്റിയുടെ നിർദേശപ്രകാരമുള്ള ജില്ലാതല നേതൃയോഗമാണ് കോട്ടയത്ത് നടന്നത്. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള, കേരളാ കോൺഗ്രസ് ചെയർമാൻ പി സി തോമസ്, കേരളാ ജനപക്ഷ മുന്നണി രക്ഷാധികാരി പി സി ജോർജ് തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
Last Updated : Jul 18, 2019, 3:43 PM IST