കേരളം

kerala

എൻഡിഎ, എൽഡിഎഫ് സ്ഥാനാർഥികൾ ഒരേ വീട്ടിൽ നിന്ന്; ആശയക്കുഴപ്പത്തിലായി ബന്ധുക്കൾ

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായാണ് രഞ്ചിത്. ജി മല്‍സരിക്കുന്നത്. അനുജന്‍ രണ്‍ദിപ് ജി. കേരള കോണ്‍ഗ്രസ് (എം)ന് വേണ്ടിയും.

By

Published : Nov 17, 2020, 4:46 PM IST

Published : Nov 17, 2020, 4:46 PM IST

Updated : Nov 17, 2020, 7:47 PM IST

NDA and LDF candidates from the same house  NDA and LDF candidates  ചേട്ടനും അനിയനും നേർക്കുനേർ  എൻഡിഎ, എൽഡിഎഫ് സ്ഥാനാർഥികൾ  മുത്തോലി പഞ്ചായത്ത് എഴാം വാര്‍ഡ് വെള്ളിയേപ്പള്ളി  Mutholi Panchayat 7th Ward Velliyepally
ബന്ധുക്കൾ

കോട്ടയം: വ്യത്യസ്തമായ ഒരു തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് മുത്തോലി പഞ്ചായത്ത് എഴാം വാര്‍ഡ് വെള്ളിയേപ്പള്ളിയില്‍ കളമൊരുങ്ങുന്നത്. സഹോദരങ്ങള്‍ തമ്മിലാണ് ഇവിടെ പോരാട്ടം. രഞ്ചിത്തും, രണ്‍ദിപുമാണ് പ്രധാന എതിരാളികള്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായാണ് രഞ്ചിത്. ജി മല്‍സരിക്കുന്നത്. അനുജന്‍ രണ്‍ദിപ് ജി. കേരള കോണ്‍ഗ്രസ് (എം)ന് വേണ്ടിയും. അതേസമയം, ചേട്ടനും അനിയനു നേർക്കുനേർ വരുമ്പോൾ ആർക്ക് വോട്ടു ചെയ്യണം ആരേ വിജയിപ്പിക്കണം എന്ന ആശയക്കുഴപ്പത്തിലാണ് ഇവരുടെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും.

എൻഡിഎ, എൽഡിഎഫ് സ്ഥാനാർഥികൾ ഒരേ വീട്ടിൽ നിന്ന്; ആശയക്കുഴപ്പത്തിലായി ബന്ധുക്കൾ

പഞ്ചായത്തിലേക്ക് തുടര്‍ച്ചയായ രണ്ട് വിജയം സമ്മാനിച്ച ആത്മവിശ്വാസവുമായാണ് രഞ്ചിത് മൂന്നാമങ്കത്തിനിറങ്ങിയിരിക്കുന്നത്. 2010ല്‍ ഈ വാര്‍ഡില്‍ നിന്ന് രഞ്ചിത് വിജയിച്ചിരുന്നു. 2015ല്‍ മീനച്ചില്‍ വാര്‍ഡില്‍ നിന്നും വീണ്ടും എന്‍ഡിഎ സ്ഥാനാര്‍ഥിയായി വിജയം. ഇത്തവണ വീണ്ടും സ്വന്തം വാര്‍ഡില്‍ സഹോദരനെതിരെ സ്ഥാനാർഥിയായി. ജനപ്രതിനിധിയെന്ന നിലയില്‍ കഴിഞ്ഞ കാലങ്ങളില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഇത്തവണയും തുണയാകുമെന്നാണ് രഞ്ചിത്തന്‍റെ വിശ്വാസം. വെള്ളിയേപള്ളി വാര്‍ഡിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനായത് വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു.

രഞ്ജിത്തിന്‍റെ ഇളയ സഹോദരന്‍ രണ്‍ദീപ് കേരള കോണ്‍ഗ്രസ് പ്രതിനിധിയായി ഇടത് പക്ഷ സ്ഥാനാര്‍ഥിയായിട്ടാണ് മല്‍സരിക്കുന്നത്. 2015ല്‍ വാര്‍ഡ് മെംബറായിരുന്ന ഭാര്യ സന്ധ്യ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് രണ്‍ദിപിന്‍റെ ലക്ഷ്യം. രണ്‍ദിപിനിത് കന്നിയങ്കമാണ്. യൂത്ത് ഫ്രണ്ടിന്‍റെ സംസ്ഥാന സെക്രട്ടറി കൂടിയാണ് രണ്‍ധീപ്. സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയായെങ്കിലും യുഡിഎഫ് ഔദ്യോഗികമായി ഈ വാര്‍ഡിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. എന്തായാലും പോരിനൊടുവില്‍ രണ്‍ജിത്തോ, രണ്‍ദീപോ എന്നറിയാന്‍ കാത്തിരിക്കുകയാന് നാട്ടിലെ വോട്ടര്‍മാരും.

Last Updated : Nov 17, 2020, 7:47 PM IST

ABOUT THE AUTHOR

...view details