കോട്ടയം കറുകച്ചാലിൽ യുവാവ് വെട്ടേറ്റു മരിച്ചു - killing
കൊലപാതകത്തിലേക്ക് നയിച്ചത് മുൻ വൈരാഗ്യമെന്ന് പൊലിസ്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ മരിക്കുകയായിരുന്നു
murder in Kottayam Karukachal
കോട്ടയം:കറുകച്ചാലിൽ യുവാവ് വെട്ടേറ്റു മരിച്ചു. കറുകച്ചാൽ ഉമ്പിടി സ്വദേശി കുറ്റിയാനിക്കൽ ബിനുവാണ് (36) കൊല്ലപ്പെട്ടത്. പ്രതികളായ വിഷ്‌ണു, സെബാസ്‌റ്റ്യൻ എന്നിവർ സ്‌റ്റേഷനിൽ കീഴടങ്ങി. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലിസ് പറഞ്ഞു. ഇന്നലെ രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. ശരീരമാസകലം വെട്ടേറ്റ ബിനുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പുലർച്ചെയോടെ മരിക്കുകയായിരുന്നു.