കോട്ടയം: മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേരെ മുണ്ടക്കയം പൊലീസ് കസ്റ്റഡിയിലെടുത്തു. മുണ്ടക്കയം വെള്ളനാടി വള്ളക്കടവ് പാലത്തിൽ നിന്നും മണിമലയാറ്റിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ച മടുക്ക സ്വദേശികളായ പെൺകുട്ടിയെയും സുഹൃത്തിനെയും ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തുന്നതിനിടയിലാണ് പെൺകുട്ടി പീഡനത്തിനിരയായ വിവരം പുറത്ത് പറയുന്നത്. തിങ്കളാഴ്‌ച വൈകുന്നേരമാണ് സ്‌കൂൾ വിദ്യാർഥിനികളായ രണ്ട് പെൺകുട്ടികൾ വിഷം കഴിച്ച് ആറ്റിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. നിലവിൽ ഇരുവരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിലാണ്.
മുണ്ടക്കയത്ത് പെൺകുട്ടിയെ പീഡിപ്പിച്ച മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ - Mundakayam suicide attempt
കേസിൽ 20 വയസുകാരായ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്
മുണ്ടക്കയത്ത് വിദ്യാർഥിനികളുടെ ആത്മഹത്യ ശ്രമം; പെൺകുട്ടിയെ പീഡിപ്പിച്ച മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ
വീട്ടിൽ വഴക്കുപറഞ്ഞതിന്‍റെ പേരിലായിരുന്നു ആത്മഹത്യ ശ്രമമെന്ന പെൺകുട്ടികളുടെ മൊഴിയിൽ ദുരൂഹത തോന്നിയതിനെ തുടർന്ന് പെൺകുട്ടികളെ വൈദ്യപരിശോധനക്ക് വിധേയയാക്കുകയായിരുന്നു. ഇതിന് ശേഷമാണ് പെൺകുട്ടികളിൽ ഒരാൾ പീഢിപ്പിക്കപ്പെട്ടുവെന്ന് അറിയുന്നത്. സംഭവത്തിൽ കോരുത്തോട് സ്വദേശികളായ 20കാരായ രണ്ട് പേരെയും എരുമേലി മുക്കട സ്വദേശിയായ ഒരാളുമാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. ഒരാൾക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.
Last Updated : Jun 27, 2020, 3:59 PM IST