കേരളം

kerala

ETV Bharat / state

സിപിഎമ്മിനിഷ്ടം കുനിയാൻ പറയുമ്പോള്‍ ഇഴയുന്നവരെ; ഇരട്ടക്കൊലക്കേസ് അന്വേഷണ സംഘത്തിനെതിരെ മുല്ലപ്പളളി

"പിണറായി വിജയനും  കോടിയേരി ബാലകൃഷ്ണനും നടത്തിയ രഹസ്യ ചർച്ചയുടെ അടിസ്ഥാനത്തിലാണ് കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നത്. വരാപ്പുഴ കേസ് എവിടെയെത്തി എന്ന് എല്ലാവർക്കുമറിയാം"

മുല്ലപ്പള്ളി രാമചന്ദ്രൻ

By

Published : Feb 22, 2019, 1:18 PM IST

കാസർകോട് ഇരട്ടക്കൊലപാതകക്കേസ്അന്വേഷണ സംഘത്തിനെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അന്വേഷണ തലവനായ ഐജി ശ്രീജിത്ത് സിപിഎമ്മിന്‍റെ വിശ്വസ്തനാണെന്നും ശ്രീജിത്തിന്‍റെട്രാക്ക് റെക്കോർഡുകള്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും നടത്തിയ രഹസ്യ ചർച്ചയുടെ അടിസ്ഥാനത്തിലാണ് കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നത്. വരാപ്പുഴ കേസ് എവിടെയെത്തി എന്ന് എല്ലാവർക്കുമറിയാം. ടിപി വധത്തിന്‍റെ സമയത്തും ഐജി ശ്രീജിത്ത് കൃത്യമായ നടപടി എടുത്തില്ല.കുനിയാൻ പറയുമ്പോൾ ഇഴയുന്ന ഉദ്യോഗസ്ഥരെയാണ് സിപിഎമ്മിന് ഇഷ്ടം.പാർട്ടി നേതാക്കൾ പ്രതിസ്ഥാനത്ത് എത്തുമ്പോൾ ഇത്തരം ഉദ്യോഗസ്ഥരയാണ് സിപിഎം കേസ് ഏൽപ്പിക്കുന്നത്. കെവിൻ കേസിൽ വീഴ്ചവരുത്തിയ റഫീക്കിനെ ഈ കേസിൽ ഉൾപ്പെടുത്തിയത് ഇതുകൊണ്ടാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. സിബിഐ അന്വേഷണം വേണമെന്ന് ആവർത്തിച്ച മുല്ലപ്പള്ളി, പിണറായി വിജയൻ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കണമെന്നും ആവശ്യപ്പെട്ടു. വീട്ടിലെത്തുന്നത് വെറുമൊരു രാഷ്ട്രീയ സന്ദർശനമാകരുത്. തന്‍റെ പാർട്ടി ഇനി അക്രമം നടത്തില്ല എന്ന് പ്രഖ്യാപിക്കാൻ വേണ്ടിയാകണം.മുഖ്യമന്ത്രിയെത്തിയാൽ പ്രതിഷേധമുണ്ടാകുമെന്ന വാർത്തയെക്കുറിച്ച് അറിയില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

മുല്ലപ്പള്ളി രാമചന്ദ്രൻ

അതേ സമയം കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ ഇത് ബാധിക്കില്ലെന്നും മുല്ലപ്പള്ളി വിശദീകരിച്ചു. എന്‍എസ്എസിനെ പിന്തുണച്ച മുല്ലപ്പള്ളി, കോടിയേരി ചരിത്രം പഠിച്ച് വേണം എൻഎസ്എസിനെതിരെ വിമർശനം നടത്തേണ്ടതെന്നും പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി മത്സരിക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് പറഞ്ഞ മുല്ലപ്പള്ളി തീരുമാനമെടുക്കേണ്ടത് ഉമ്മൻ ചാണ്ടിയാണെന്നും വ്യക്തമാക്കി

ABOUT THE AUTHOR

...view details