കോട്ടയം: പാല നഗരസഭയിൽ ചെയർമാൻ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലി സിപിഎമ്മുമായി തർക്കമില്ലെന്ന് ജോസ് കെ മാണി. സിപിഎമ്മുമായുള്ള ധാരണ പ്രകാരം മുന്നോട്ട് പോകും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും ധാരണ നേരത്തെ ഉണ്ടാക്കിയതാണെന്നും ജോസ് കെ മാണി പറഞ്ഞു.
'പാല നഗരസഭയിൽ ചെയർമാൻ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലി സിപിഎമ്മുമായി തർക്കമില്ല'; ജോസ് കെ മാണി - കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത
രണ്ട് വർഷം പൂർത്തിയാക്കിയ ശേഷം നഗരസഭ ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് ഒരു വർഷത്തേക്ക് സിപിഎമ്മിന് നൽകണമെന്നാണ് ധാരണ. എന്നാൽ നഗരസഭ ചെയർമാൻ പദവി കേരള കോൺഗ്രസ് ഒഴിയില്ലെന്ന് സൂചനകൾ പുറത്തു വന്നിരുന്നു.
'പാല നഗരസഭയിൽ ചെയർമാൻ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലി സിപിഎമ്മുമായി തർക്കമില്ല'; ജോസ് കെ മാണി
രണ്ട് വർഷം പൂർത്തിയാക്കിയ ശേഷം നഗരസഭ ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് ഒരു വർഷത്തേക്ക് സിപിഎമ്മിന് നൽകണമെന്നാണ് ധാരണ. എന്നാൽ നഗരസഭ ചെയർമാൻ പദവി കേരള കോൺഗ്രസ് ഒഴിയില്ലെന്ന് സൂചനകൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടി നിലപാട് ജോസ് കെ മാണി വ്യക്തമാക്കിയത്.
ചെയർമാൻ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലി ധാരണയുണ്ടെന്നും കേരള കോൺഗ്രസുമായി തർക്കമില്ലന്നും സിപിഎം കോട്ടയം ജില്ല നേതൃത്വവും പ്രതികരിച്ചിരുന്നു.