കേരളം

kerala

ETV Bharat / state

കാഞ്ഞിരപ്പള്ളിയിലെ കുഞ്ഞിന്‍റേത് കൊലപാതകം ; പ്രതി അമ്മയെന്ന് പൊലീസ് - കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കൂവപ്പള്ളി കളപ്പുരയ്ക്കല്‍ സ്വദേശികളായ റിജോ കെ ബാബു- സൂസന്‍ ദമ്പതികളുടെ നാല് മാസം പ്രായമുള്ള ഏക മകന്‍ ഇഹാനെ മരിച്ച നിലയിൽ കണ്ടെത്തിയത്

കാഞ്ഞിരപ്പള്ളി  mother killed four months old baby in kanjirappally  mother killed baby  mother killed baby in kanjirappally  കാഞ്ഞിരപ്പള്ളിയിലെ കുഞ്ഞിന്‍റെ മരണം കൊലപാതകം  കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി  കാഞ്ഞിരപ്പള്ളി കൊലപാതകം
കാഞ്ഞിരപ്പള്ളിയിലെ കുഞ്ഞിന്‍റെ മരണം കൊലപാതകം; കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയെന്ന് പൊലീസ്

By

Published : Sep 27, 2021, 4:20 PM IST

Updated : Sep 27, 2021, 6:09 PM IST

കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. അമ്മ തന്നെയാണ് കൊലപ്പെടുത്തിയതെന്നും ഇവർക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കൂവപ്പള്ളി കളപ്പുരയ്ക്കല്‍ സ്വദേശികളായ റിജോ കെ ബാബു- സൂസന്‍ ദമ്പതികളുടെ നാല് മാസം പ്രായമുള്ള ഏക മകന്‍ ഇഹാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വായിൽ നിന്ന് നുര പുറത്തുവന്ന് ചലനമറ്റ നിലയിലായിരുന്നു കുഞ്ഞ്.

സംഭവസമയത്ത് കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മയാണ് ഓട്ടോ ഡ്രൈവറായ ഭർത്താവിനെ ഫോണില്‍ വിളിച്ച് കുട്ടിക്ക് അനക്കമില്ലെന്നറിയിച്ചത്. സ്വകാര്യ ആശുപതിയില്‍ എത്തിച്ചപ്പോള്‍ കുട്ടി മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.

Also Read: കാഞ്ഞിരപ്പള്ളിയിലെ കുഞ്ഞിന്‍റെ മരണം; അമ്മയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കുഞ്ഞിൻ്റെ മാതാവിന് മാനസിക പ്രശ്‌നങ്ങളുള്ളതായും അതിന് മരുന്ന് കഴിച്ചിരുന്നതായും ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് ഇവരെ നിരീക്ഷണത്തിലാക്കിയിരുന്നു. കുഞ്ഞിൻ്റെ ശരീരത്തിൽ ബലപ്രയോഗത്തിൻ്റെ ലക്ഷണങ്ങളോ പാടുകളോ ഉണ്ടായിരുന്നില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് കുടുംബാംഗങ്ങളിൽ നിന്നും അയൽവാസികളിൽ നിന്നും മൊഴി ശേഖരിച്ചിരുന്നു.

കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായതോടെ മാതാവിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. കുഞ്ഞ് കരയുമ്പോൾ ഉറക്കം നഷ്ടപ്പെടുന്നതിനാൽ മാതാവ് വായും മൂക്കും പൊത്തി പിടിച്ചെന്നാണ് പൊലീസ് പറയുന്നത്.

Last Updated : Sep 27, 2021, 6:09 PM IST

ABOUT THE AUTHOR

...view details