കോട്ടയം: ശശി തരൂരിന്‍റെ കോട്ടയം സന്ദർശനത്തിൽ പിന്തുണ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ്. ശശി തരൂർ യുഡിഎഫിന്‍റെ പ്രമുഖ നേതാവാണെന്നും അതിന്‍റെ സ്വീകാര്യതയുണ്ടെന്നും ജനങ്ങൾക്ക് അദ്ദേഹത്തോട് സ്‌നേഹമുണ്ടെന്നും മോൻസ് ജോസഫ് പറഞ്ഞു.
ശശി തരൂർ യുഡിഎഫിന്‍റെ പ്രമുഖ നേതാവ്, ജനങ്ങൾക്ക് അദ്ദേഹത്തോട് സ്‌നേഹമുണ്ട്; മോൻസ് ജോസഫ് - ശശി തരൂരിനെക്കുറിച്ച് മോൻസ് ജോസഫ്
തരൂർ കോട്ടയത്ത് എത്തുന്നത് പോസിറ്റീവായ കാര്യമാണ്. അനാവശ്യ വിവാദം ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു.
ശശി തരൂർ യുഡിഎഫിന്‍റെ പ്രമുഖ നേതാവ്, ജനങ്ങൾക്ക് അദ്ദേഹത്തോട് സ്‌നേഹമുണ്ട്; മോൻസ് ജോസഫ്
തരൂർ കോട്ടയത്ത് എത്തുന്നത് പോസിറ്റീവായ കാര്യമാണ്. അനാവശ്യ വിവാദം ഉണ്ടാക്കേണ്ട ആവശ്യമില്ല. യുഡിഎഫിനെ നല്ല രീതിയിൽ വി ഡി സതീശൻ നയിക്കുന്നുണ്ടെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.
സാധാരണയിൽ നിന്ന് വ്യത്യസ്‌തമായി ഒറ്റക്കെട്ടായിട്ടാണ് മുന്നോട്ടുപോകുന്നത്. ആ ഐക്യം നിലനിർത്തിയാൽ യുഡിഎഫിന് തിരിച്ചുവരാൻ ആകും. ആ ഐക്യത്തിന് ദോഷം വരുന്നത് ആരുo ചെയ്യരുതെന്നും മോൻസ് ജോസഫ് കൂട്ടിച്ചേർത്തു.