കോട്ടയം:2 വർഷം മുൻപ് വീട്ടിൽ നിന്ന് കാണാതായ വളർത്തുപൂച്ച തിരിച്ചെത്തിയതിന്‍റെ സന്തോഷത്തിലാണ് ഉഷയും കുടുംബവും. കോട്ടയം പുതുപ്പള്ളി കൈതേ പാലത്തിനു സമീപം ആഞ്ഞിലി പറമ്പിൽ ഉഷാമ്മ എന്നു വിളിക്കുന്ന ഉഷയും ഭർത്താവ് രാജുവുമാണ് രതീഷിന്‍റെ മടങ്ങി വരവിൽ അതിരറ്റ് സന്തോഷിക്കുന്നത്. 6 വർഷം മുൻപ് ഉഷയുടെ വീട്ടിൽ വന്ന് കയറിയതാണ് ഈ പൂച്ച.
വളർത്തുപൂച്ച തിരിച്ചെത്തിയതിന്‍റെ സന്തോഷത്തിലാണ് ഉഷയും കുടുംബവും ഉഷയും വീട്ടിലുള്ളവരും പൂച്ചയെ ഓമനിച്ച് വളർത്തി. പൂച്ചയ്ക്ക് പേരിട്ടത് അതിലും രസകരമാണ്. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന സിനിമയിലെ 'ഉണരൂ രതീഷ്.. ഉണരൂ' എന്ന ഡയലോഗിൽ നിന്നാണ് പൂച്ചക്ക് രതീഷ് എന്ന പേരിട്ടത്. വീട്ടുകാരുടെയും നാട്ടുകാരുടെയും ഓമനയായി രതീഷ് വീട്ടിൽ വളർന്നു.
പേര് വിളിച്ചാൽ രതീഷ് ഓടിയെത്തും. വന്നു മുട്ടിയുരുമ്മി നിൽക്കും. ഇതിനിടയിൽ ഓട്ടോറിക്ഷ ഇടിച്ച് രതീഷിന്‍റെ കാലിന് പരിക്ക് പറ്റി. തുടർന്ന് 6000 രൂപ മുടക്കിയാണ് ഒടിഞ്ഞ കാൽ ഓപ്പറേഷൻ ചെയ്‌ത് സുഖമാക്കിയത്. കോട്ടയത്തെ മ്യഗാശുപത്രിയിലായിരുന്നു ഓപ്പറേഷൻ നടന്നത്.
അതിനു ശേഷം വീട്ടിലുണ്ടായിരുന്ന പൂച്ചയെ കൊവിഡ് പടർന്നു പിടിച്ച സമയത്ത് കാണാതായി. പലയിടത്തും അന്വേഷിച്ചെങ്കിലും പൂച്ചയെ കണ്ടെത്തിയില്ല. രണ്ട് വർഷത്തിന് ശേഷം ഈ മാസം ആദ്യം (2022 സെപ്റ്റംബര്‍) പൂച്ച മടങ്ങിയെത്തി. അയൽ വാസി മോനുവിന്‍റെ വീട്ടിലാണ് രതീഷ് ആദ്യമെത്തിയത്. പിന്നെ ഉഷയെത്തി പേര് വിളിച്ചപ്പോൾ അവൻ ഓടിയെത്തി കൈയ്യിൽ മണം പിടിച്ച് മുട്ടിയുരുമ്മി നിന്നു. ആഹാരം നൽകി വീട്ടിലേക്ക് കൊണ്ടു വന്നു. രണ്ട് വർഷം കഴിഞ്ഞും വീട് തേടി എത്തിയ രതീഷിനെ കാണാൻ ആളുകൾ എത്തുന്നുണ്ട്.
Also read: യുവതി കൂടെ കൂട്ടിയ പൂച്ചയെ കാണ്മാനില്ല, തിരോധാനം പൊലീസ് സാന്നിധ്യത്തില്‍, അവരുടെ തിരച്ചിലും വിഫലം