കേരളം

kerala

ETV Bharat / state

തന്തൈ പെരിയാർ സ്‌മാരക നവീകരണം; തമിഴ്‌നാട് മന്ത്രി സംഘം വൈക്കത്ത് - kerala news updates

വൈക്കം നഗരത്തിന്‍റെ ഹൃദയ ഭാഗത്ത് 70 സെന്‍റ് ഭൂമിയിലാണ് പെരിയാർ സ്‌മാരകം സ്ഥിതി ചെയ്യുന്നത്.

തന്തൈപെരിയാർ സ്മാരക നവീകരണം തമിഴ്നാട്ടിൽനിന്നു മന്ത്രിമാർ അടങ്ങുന്ന സംഘം വൈക്കത്ത്  തന്തൈ പെരിയാര്‍ സ്‌മാരകം  പൊതുമരാമത്ത് വകുപ്പ്  Ministers in Tamil Nadu  Thantai Periyar memorial vaikom  vaikom news updates  latest news in vaikom  കോട്ടയം വാര്‍ത്തകള്‍  കോട്ടയം ജില്ല വാര്‍ത്ത  കോട്ടയം പുതിയ വാര്‍ത്തകള്‍  kerala news updates  latests news in kerala
തമിഴ്‌നാട്ടില്‍ നിന്ന് മന്ത്രിമാര്‍ അടങ്ങുന്ന സംഘം വൈക്കത്തെത്തി

By

Published : Jan 24, 2023, 9:52 AM IST

തമിഴ്‌നാട്ടില്‍ നിന്ന് മന്ത്രിമാര്‍ അടങ്ങുന്ന സംഘം വൈക്കത്തെത്തി

കോട്ടയം:തന്തൈ പെരിയാർ ഇ.വി രാമസ്വാമി നായ്‌ക്കരുടെ സ്‌മാരക നവീകരണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ നിന്നും മന്ത്രിമാര്‍ അടങ്ങുന്ന ഉന്നതലതല സംഘം വൈക്കത്തെത്തി. തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇ.വി വേലു, ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി വകുപ്പ് മന്ത്രി എം.പി സാമിനാഥൻ എന്നിവരടങ്ങുന്ന സംഘമാണ് സ്‌മാരകം സന്ദര്‍ശിച്ചത്. പെരിയാർ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തിയ സംഘം തന്തൈ പെരിയാർ സ്‌മാരക മ്യൂസിയവും സന്ദർശിച്ചു.

വൈക്കം നഗരത്തിന്‍റെ ഹൃദയ ഭാഗത്ത് 70 സെന്‍റ് ഭൂമിയിലാണ് പെരിയാർ സ്‌മാരകം സ്ഥിതി ചെയ്യുന്നത്. ഇവിടെ 66.09 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള മ്യൂസിയവും 84.20 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള ലൈബ്രറി, കുട്ടികൾക്കായി പാർക്ക്, പെരിയാർ പ്രതിമ എന്നിവയുമുണ്ട്. പെരിയാറുടെ ജീവചരിത്രം, സമര ചരിത്രം, പ്രധാന നേതാക്കന്മാർ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും, പെരിയാറുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള സമാഹാരങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

തമിഴ്‌നാട് സർക്കാരിലെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്‌ടര്‍ വി.പി ജയശീലൻ, പി.ഡബ്ലിയു.ഡി ചീഫ് എൻജിനീയർമാരായ വിശ്വനാഥൻ, ഇലെൻഞ്ചാഴിയൻ, ചീഫ് ആർക്കിടെക്ക് മൈക്കിൾ, ഡി.എം.കെ കേരളഘടകം നേതാക്കളായ കെ എൻ.അനിൽകുമാർ, ജി.മോഹൻദാസ്, അബ്‌ദുല്‍ നസീർ, കിക്കി അഗസ്റ്റിൻ തുടങ്ങിയവര്‍ മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു.

ABOUT THE AUTHOR

...view details