കേരളം

kerala

ETV Bharat / state

ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി ഇടപെടും: മന്ത്രി വി എൻ വാസവൻ

ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി ഇടപെടുന്നുവെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ജില്ലയിലെ ദുരന്ത ബാധിതമേഖലകളിലും മന്ത്രി സന്ദർശനം നടത്തി.

മഴക്കെടുതി നാശമുണ്ടായവർക്ക് നഷ്ടപരിഹാരം നൽകും.  മന്ത്രി വി എൻ വാസവൻ  കോട്ടയം ദുരിതാശ്വാസ ക്യാമ്പ്  സഹകരണ വകുപ്പ് മന്ത്രി  minister vasavan visited Relief camps kottayam  ചെക്ക് ഡാം  check dam  Minister for Cooperation  Relief camps at kottayam  ദുരന്തനിവാരണ സേന  Disaster Management Force
ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി ഇടപെടും: മന്ത്രി വി എൻ വാസവൻ

By

Published : Aug 2, 2022, 5:39 PM IST

Updated : Aug 2, 2022, 6:03 PM IST

കോട്ടയം: ജില്ലയിലുണ്ടായ മഴ പ്രളയക്കെടുതിയിൽ ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി ഇടപെടുന്നുവെന്ന് മന്ത്രി വി എൻ വാസവൻ. മഴക്കെടുതി നാശമുണ്ടായവർക്ക് നഷ്‌ടപരിഹാരം നൽകും. കണക്കെടുക്കാൻ കൃഷി, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകൾക്ക് നിർദേശം നൽകി.

മന്ത്രി വി.എൻ വാസവൻ മാധ്യമങ്ങളെ കാണുന്നു

രണ്ട് മരണങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. കൂട്ടിക്കലിലെ ചെക്ക് ഡാം പൊളിച്ചു മാറ്റും. മലവെള്ളപ്പാച്ചിലിൽ നദികളിലും പാലങ്ങളിലും അടിയുന്ന മാലിന്യങ്ങൾ അപ്പപ്പോൾ മാറ്റാൻ ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകി.

വെള്ളക്കെട്ടുകൾ മാറ്റാൻ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങി. റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ നിർദേശം നൽകി. ക്യാമ്പുകളിലുള്ളവർക്ക് എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും മുണ്ടക്കയത്ത് ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്ന കാര്യം സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ദുരന്തത്തിൽ വീടും സ്ഥലവും നഷ്‌ടപ്പെട്ടവർക്ക് ഭൂമി വാങ്ങാൻ വേണ്ടി വരുന്ന രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കാൻ നടപടിയെടുക്കും. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ദുരന്തനിവാരണ സേനയുടെ 25 അംഗ സംഘം ഈരാറ്റുപേട്ടയില്‍ എത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ മലയോര മേഖലയിലെ മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനും വേണ്ടിയാണ് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവന്‍റെ അധ്യക്ഷതയിൽ മുണ്ടക്കയം പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നത്.

സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി, ജില്ല കലക്‌ടർ ഡോ. പി.കെ. ജയശ്രീ, ജില്ല പൊലീസ് മേധാവി കെ. കാർത്തിക്, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കോട്ടയത്ത് എത്തിയ മന്ത്രി ജില്ലയിലെ ദുരന്ത ബാധിതമേഖലകളും സന്ദർശിച്ചു. റിയാസ് എന്ന യുവാവ് ഒഴുക്കിൽ പെട്ട് മരണമടഞ്ഞ കൂട്ടിക്കൽ ചപ്പാത്തിലടക്കം അദ്ദേഹം സന്ദർശനം നടത്തി.

മുൻകരുതൽ നടപടികളുടെ ഭാഗമായി ആളുകളെ മാറ്റിപാർപ്പിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലും അദ്ദേഹം എത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. ഇതിനിടെ ദുരന്ത സാധ്യത മുൻപിൽ കണ്ട് എൻ.ഡി.ആർ.എഫിൻ്റെ ഒരു സംഘം മുണ്ടക്കയത്ത് എത്തി. കൂട്ടിക്കൽ ഭാഗത്തെ ചെക്ക് ഡാം പൊളിച്ചു നീക്കണമെന്ന ആവശ്യമാണ് നാട്ടുകാർ പ്രധാനമായും മന്ത്രിയോട് ഉന്നയിച്ചത്.

ചെക്ക് ഡാം പൊളിച്ചു നീക്കുമെന്ന് മന്ത്രി അറിയിക്കുകയും ചെയ്‌തു. ഏന്തയാർ ജെ ജെ മർഫി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു. ജില്ലയിൽ 25 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. മീനച്ചിൽ - 15, കാഞ്ഞിരപ്പള്ളി - 5, കോട്ടയം -5 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 140 കുടുംബങ്ങളിലായി 429 പേർ ക്യാമ്പുകളിലുണ്ട്. ഇതിൽ 190 പുരുഷന്മാരും 194 സ്ത്രീകളും 85 കുട്ടികളുമുൾപ്പെടുന്നു.

Last Updated : Aug 2, 2022, 6:03 PM IST

ABOUT THE AUTHOR

...view details