കോട്ടയം: വാവ സുരേഷിന് വീട് നിർമിച്ച് നൽകുമെന്ന് മന്ത്രി വി.എൻ വാസവൻ. സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള അഭയം ചാരിറ്റബിൾ ട്രസ്റ്റ് തിരുവനന്തപുരത്തെ സിപിഎം ഓഫിസിന്‍റെ സഹകരണത്തോടെ സുരേഷിന് വീട് നിർമിച്ച് നൽകും. വിട് സ്വീകരിക്കാമെന്ന് സുരേഷ് സമ്മതിച്ചതായും മന്ത്രി വി.എൻ വാസവൻ അറിയിച്ചു.
വാവ സുരേഷിന് സിപിഎം വീട് നിർമിച്ച് നൽകുമെന്ന് മന്ത്രി വി.എൻ വാസവൻ - മന്ത്രി വി എൻ വാസവൻ വാവ സുരേഷ്
ആരോഗ്യം കൂടി നോക്കി വേണം ഇനി പാമ്പു പിടിത്തം നടത്താനെന്ന് മന്ത്രി വാവ സുരേഷിനെ ഉപദേശിച്ചു.
വാവ സുരേഷിന് സിപിഎം വീട് നിർമിച്ച് നൽകുമെന്ന് മന്ത്രി വി.എൻ വാസവൻ
ആരോഗ്യം കൂടി നോക്കി വേണം ഇനി പാമ്പു പിടിത്തം നടത്താനെന്നും മന്ത്രി വാവ സുരേഷിനെ ഉപദേശിച്ചു. കോട്ടയത്തെ ജനങ്ങൾ വാവ സുരേഷിന്‍റെ ജീവൻ തിരിച്ചു കിട്ടണമെന്ന് ആഗ്രഹിച്ചു. അതിനായി മെഡിക്കൽ കോളജ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ മികച്ച രീതിയിൽ പ്രവർത്തിച്ചുവെന്നും മന്ത്രി പറഞ്ഞു.