കേരളം

kerala

ETV Bharat / state

സംസ്ഥാനത്തെ ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളി ജീവിതശൈലി രോഗങ്ങള്‍: മന്ത്രി വീണ ജോര്‍ജ് - കാന്‍സര്‍

കോട്ടയത്ത് ക്യാന്‍ കോട്ടയം പദ്ധതി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഉദ്‌ഘാടനം ചെയ്‌തു. ആശാവർക്കർമാർ വീടുകളിലെത്തി മൊബൈൽ ആപ്പ് വഴി 30 വയസ് പിന്നിട്ട എല്ലാവർക്കും സ്‌ക്രീനിങ് നടത്തി കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ കണ്ടെത്തുന്നതാണ് പദ്ധതി

Minister Veena George about lifestyle diseases  Minister Veena George  Veena George  lifestyle diseases  Can Kottayam program  Can Kottayam  ജീവിതശൈലി രോഗങ്ങള്‍  മന്ത്രി വീണ ജോര്‍ജ്  വീണ ജോര്‍ജ്  ക്യാന്‍ കോട്ടയം പദ്ധതി  കാന്‍സര്‍  ഇ സഞ്ജീവനി പദ്ധതി
സംസ്ഥാനത്തെ ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളി ജീവിതശൈലി രോഗങ്ങള്‍: മന്ത്രി വീണ ജോര്‍ജ്

By

Published : Sep 25, 2022, 7:15 AM IST

Updated : Sep 25, 2022, 7:25 AM IST

കോട്ടയം: സുസ്ഥിര ആരോഗ്യ സൂചികകളിൽ മുന്നിലാണെങ്കിലും ജീവിതശൈലി രോഗങ്ങളാണ് കേരളത്തിലെ ആരോഗ്യ സംവിധാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. കോട്ടയം ജില്ലയിലെ ജീവിതശൈലി രോഗ നിയന്ത്രണ പരിപാടി 'ക്യാൻ കോട്ടയം' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനങ്ങളിൽ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി ഈ സർക്കാരിന്‍റെ കാലത്ത് പത്ത് ഇന കർമപരിപാടി നടത്തുന്നതിന്‍റെ ഭാഗമായാണ് കാൻസർ അടക്കമുള്ള രോഗങ്ങൾ കണ്ടെത്താൻ വീടുകൾ തോറും സർവേ നടത്തുന്നത്.

ക്യാന്‍ കോട്ടയം പദ്ധതി ഉദ്‌ഘാടന ചടങ്ങില്‍ ആരോഗ്യ മന്ത്രി

ആശാവർക്കർമാർ വീടുകളിലെത്തി മൊബൈൽ ആപ്പ് വഴി 30 വയസ് പിന്നിട്ട എല്ലാവർക്കും സ്‌ക്രീനിങ് നടത്തുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് ഇതുവരെ ഇത്തരത്തിൽ 24 ലക്ഷം പേരെ സ്‌ക്രീൻ ചെയ്‌തു എന്നും ഇതിൽ ആറ് ശതമാനത്തോളം പേർക്ക് കാൻസർ പരിശോധന നടത്തണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്രയും ആളുകൾക്ക് കാൻസർ ഉണ്ടെന്നല്ല, സാധ്യതകൾ പരിശോധിച്ച് പ്രതിരോധിക്കാനാണ് ലക്ഷ്യമെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ഈ പദ്ധതി, ജില്ല പഞ്ചായത്തിന്‍റെ ക്യാൻ കോട്ടയം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോട്ടയം ജില്ലയിൽ നടപ്പാക്കുന്നതെന്നും മന്ത്രി അറിയിച്ചു. ക്യാൻ കോട്ടയം പദ്ധതിയുടെ ലോഗോ പ്രകാശനവും ആരോഗ്യമന്ത്രി നിർവഹിച്ചു. ജില്ലയിലെ 30 വയസിനുമുകളിൽ പ്രായമുള്ള എല്ലാവരെയും കാൻസർ ഉൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങൾക്കായി സ്‌ക്രീൻ ചെയ്യുകയും രോഗസാധ്യത കൂടിയവരെ കണ്ടെത്തി രോഗനിർണയം നടത്തുകയുമാണ് ക്യാൻ കോട്ടയം പരിപാടി ലക്ഷ്യമിടുന്നത്.

ഇതിനായി നഗര, ഗ്രാമ തലങ്ങളിൽ ആരോഗ്യ കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലും ആവശ്യമായ സംവിധാനമൊരുക്കും. ആരോഗ്യ പ്രവർത്തകരെയും ആശാപ്രവർത്തകരെയും ഉൾക്കൊള്ളിച്ചും, സംസ്ഥാന സർക്കാരിന്‍റെ ശൈലി ആപ്ലിക്കേഷൻ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചും മുഴുവൻ പേരെയും സ്‌ക്രീൻ ചെയ്‌ത് രോഗനിർണയം നടത്തും. ബ്ലോക്ക് തലത്തിലെ ആരോഗ്യമേളയിൽ ഒന്നാമതെത്തിയ കാഞ്ഞിരപ്പള്ളി, രണ്ടാം സ്ഥാനം പങ്കിട്ട കടുത്തുരുത്തി, മാടപ്പള്ളി മൂന്നാം സ്ഥാനം പങ്കിട്ട പാമ്പാടി, വാഴൂർ ബ്ലോക്ക് പഞ്ചായത്തുകൾക്കുള്ള സമ്മാനങ്ങൾ മന്ത്രി വീണ ജോർജ് കൈമാറി.

ഇ-സഞ്ജീവനി പദ്ധതി പ്രകാരം ജില്ലയിൽ ഏറ്റവും കൂടുതൽ ടെലിമെഡിസിൻ കോളുകൾ സ്വീകരിച്ച ഡോ. രാധാകൃഷ്‌ണനെ മന്ത്രി ആദരിച്ചു. സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു.

Last Updated : Sep 25, 2022, 7:25 AM IST

ABOUT THE AUTHOR

...view details