കോട്ടയം: ലോക്‌ഡൗണ്‍ സാഹചര്യത്തില്‍ നാട്ടിലേക്ക് കൊണ്ടു പോകാനാകാത്തതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ചങ്ങനാശേരിയില്‍ സംസ്‌കരിച്ചു. പായിപാട് താമസിച്ചിരുന്ന ബംഗാള്‍ സ്വദേശി യൂസഫിന്‍റെ മൃതദേഹമാണ് സംസ്‌കരിച്ചത്. വൃക്കരോഗം മൂലം മാര്‍ച്ച് 20 ന് തിരുവല്ല പുഷ്‌പഗിരി ആശുപത്രിയില്‍ മരിച്ച യൂസഫിന്‍റെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നതിന് തൊഴില്‍ വകുപ്പ് ക്രമീകരണമേര്‍പ്പെടുത്തിയിരുന്നു.
ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ചങ്ങനാശേരിയില്‍ സംസ്‌കരിച്ചു - കോട്ടയം
വൃക്കരോഗം മൂലം മാര്‍ച്ച് 20 ന് തിരുവല്ല പുഷ്‌പഗിരി ആശുപത്രിയില്‍ മരിച്ച ബംഗാള്‍ സ്വദേശി യൂസഫിന്‍റെ മൃതദേഹമാണ് സംസ്‌കരിച്ചത്.
എന്നാൽ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ യൂസഫിന്‍റെ സഹോദരനും സന്നദ്ധ പ്രവര്‍ത്തകരായ അമീന്‍, റഫീക്ക് എന്നിവരും ജില്ലാ ലേബര്‍ ഓഫീസുമായി ബന്ധപ്പെട്ട് മൃതദേഹം ഇവിടെ തന്നെ സംസ്‌കരിക്കുന്നതിന് സഹായം തേടുകയായിരുന്നു. നിയമ നടപടികള്‍ക്കു ശേഷം ചങ്ങനാശേരി പുതൂര്‍ പള്ളി കബര്‍സ്ഥാനില്‍ സംസ്‌കാരം നടത്താന്‍ ജില്ലാ ഭരണകൂടവും ലേബര്‍ ഓഫീസും തീരുമാനിക്കുകയായിരുന്നു. എ.ഡി.എം അനില്‍ ഉമ്മന്‍, ജില്ലാ ലേബര്‍ ഓഫീസര്‍ പി.ജി വിനോദ് കുമാര്‍, തൃക്കൊടിത്താനം സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സാജു വര്‍ഗീസ്, ജൂനിയര്‍ സൂപ്രണ്ട് സോജിഷ് കെ.സാം എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.