കോട്ടയം: യു.കെ. ആസ്ഥാനമായ ടൈം ഹയർ എജ്യൂക്കേഷൻ നടത്തിയ ലോക സർവകലാശാലകളുടെ റാങ്കിങ്ങില്‍ മഹാത്മാഗാന്ധി സർവകലാശാലക്ക് 702-ാം സ്ഥാനം. കഴിഞ്ഞ വർഷം നടത്തിയ സർവേയിൽ ലഭിച്ച 711-ാം സ്ഥാനത്തുനിന്നാണ് സർവകലാശാല മികവാർന്ന പ്രവർത്തനത്തിലൂടെ നില മെച്ചപ്പെടുത്തിയത്.
ഇന്ത്യൻ സർവകലാശാലകളില്‍ കഴിഞ്ഞ വർഷത്തെ 15-ാം സ്ഥാനം നിലനിർത്താനും മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കഴിഞ്ഞു. യു.കെയിലെ ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയാണ് ഇത്തവണയും ലോക റാങ്കിങ്ങിൽ ഒന്നാമതെത്തിയത്.
അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഹാർവാർഡ് യൂണിവേഴ്‌സിറ്റി എന്നിവയ്ക്കാണ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം.
also read: ലീഗിന്‍റേത് ഏറ്റവും വലിയ സ്ത്രീ വിരുദ്ധ സന്ദേശം; ഹരിത വിഷയത്തില്‍ ഡിവൈഎഫ്ഐ
ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആണ് ഇന്ത്യൻ സ്ഥാപനങ്ങളിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്നത്. ഐ.ഐ.ടി റോപാർ, ഐ.ഐ.ടി. ഇൻഡോർ, ഡൽഹിയി ജവഹർലാൽ നെഹറു യൂണിവേഴ്‌സിറ്റി തുടങ്ങിയവയും റാങ്കിങ്ങില്‍ മികച്ച സ്ഥാനം നേടിയിട്ടുണ്ട്.