കോട്ടയം :പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക്ലിസ്റ്റും നല്കാന് എംബിഎ വിദ്യാര്‍ഥിനിയോട് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എംജി യൂണിവേഴ്സിറ്റി ജീവനക്കാരിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. എംബിഎ വിഭാഗത്തില്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്റായ കോട്ടയം ആർപ്പൂക്കര കാരോട്ട് കൊങ്ങവനം സിജെ എൽസിയ്ക്കെതിരെയാണ് (48) നടപടി. ഇതുസംബന്ധിച്ച ഉത്തരവ് സർവകലാശാല ഇന്ന് പുറത്തുവിട്ടു.
മാര്‍ക്ക് ലിസ്റ്റിന് കൈക്കൂലി : ജീവനക്കാരിയെ പിരിച്ചുവിട്ട് എംജി യൂണിവേഴ്സിറ്റി
എംജി സര്‍വകലാശാലയിലെ എംബിഎ വിഭാഗത്തില്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിലുള്ള ജീവനക്കാരിക്കെതിരെയാണ് നടപടി
ജീവനക്കാരിയെ പിരിച്ചുവിട്ട് എംജി യൂണിവേഴ്സിറ്റി
കൈക്കൂലി വാങ്ങുകയും രണ്ട് എംബിഎ വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റിൽ തിരുത്ത് വരുത്തുകയും ചെയ്തതായി വിജിലൻസിൻ്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. പത്തനംതിട്ട സ്വദേശിനിയായ വിദ്യാർഥിനിയിൽ നിന്ന് 15,000 രൂപ വാങ്ങുന്നതിനിടെ ഇക്കഴിഞ്ഞ ജനുവരിയിൽ പരീക്ഷ ഭവന്റെ മുന്പില് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒക്ടോബറിൽ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനമാണ് ഇന്ന് നടപ്പിലായത്.