കേരളം

kerala

ETV Bharat / state

തൊഴിലധിഷ്ഠിത ഹ്രസ്വകാല പാർട്ട്‌ടൈം കോഴ്സുകളുമായി മഹാത്മാഗാന്ധി സർവകലാശാല

അപ്ലൈഡ് ഹ്രസ്വകാല പാർട്ട്‌ടൈം സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകൾ തുടങ്ങുന്ന കേരളത്തിലെ ആദ്യ സർവകലാശാലയായി എം.ജി.സർവ്വകലാശാല

മഹാത്മാഗാന്ധി സർവകലാശാല

By

Published : Jun 26, 2019, 8:33 PM IST


കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല പുതുതായി ആരംഭിക്കുന്ന 15 തൊഴിലധിഷ്ഠിത, ന്യൂജനറേഷൻ അപ്ലൈഡ് ഹ്രസ്വകാല പാർട്ട്‌ടൈം സർട്ടിഫിക്കറ്റ്, പി.ജി. സർട്ടിഫിക്കറ്റ്, ഡിപ്ലോമ, പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

തൊഴിലധിഷ്ഠിത ഹ്രസ്വകാല പാർട്ട്‌ടൈം കോഴ്സുകളുമായി മഹാത്മാഗാന്ധി സർവകലാശാല

ഇതോടെ അപ്ലൈഡ് ഹ്രസ്വകാല പാർട്ട്‌ടൈം സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകൾ തുടങ്ങുന്ന കേരളത്തിലെ ആദ്യ സർവകലാശാലയായി എം.ജി.സർവ്വകലാശാല മാറും. ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസിന് (ഡിഎഎസ്പി) കീഴിലാണ് ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സുകളും ഒരു വർഷത്തെ ഡിപ്ലോമ കോഴ്സുകളും ആരംഭിക്കുന്നതെന്ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബിസിനസ് ഡാറ്റാ അനാലിസിസ് (ടാലി, എക്സൽ), എക്സ്ട്രൂഡർ ഓപ്പറേറ്റർ ഫോർ പോളിമർ ഇൻഡസ്ട്രി ആപ്ലിക്കേഷൻ, ഇന്‍റർനെറ്റ് പ്രോഗ്രാമിംഗ് ആന്‍റ് വെബ് ടെക്നോളജീസ്, ഫിലിം- കൾച്ചർ ആന്‍റ് സൊസൈറ്റി, വേസ്റ്റ് മാനേജ്മെന്‍റ്, വാട്ടർ ഹാർവെസ്റ്റിംഗ് ആന്‍റ് മാനേജ്മെന്‍റ്, പേരന്‍റിംഗ് സൈക്കോളജി, ഇവന്‍റ് മാനേജ്മെന്‍റ് എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കാൻ പത്ത്/ പ്ലസ് ടു/ തത്തുല്യ വിജയവും,

ഫുഡ് അനാലിസിസ് ആന്‍റ് ക്വാളിറ്റി കൺട്രോൾ, ഇൻസ്ട്രുമെന്‍റൽ മെതേഡ്സ് ഓഫ് കെമിക്കൽ അനാലിസിസ്, ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിംഗ്, നാനോ സയൻസ് ആന്‍റ് നാനോ ടെക്നോളജി, ഇമോഷണൽ ഇന്‍റലിജൻസ് എന്നീ പി.ജി. സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് അംഗീകൃത ബിരുദവുമാണ് യോഗ്യത. സർവകലാശാലയിലെ എട്ട് പഠനവകുപ്പുകളുമായും അഞ്ച് ഗവേഷണ കേന്ദ്രങ്ങളുമായും സഹകരിച്ചാണ് പ്രോഗ്രാമുകൾ നടത്തുക. ഉയർന്ന പ്രായപരിധിയില്ലാത്ത എല്ലാവർക്കും പഠിക്കാൻ കഴിയുന്ന നിലയിലാണ് റഗുലർ- പാർട്ട്ടൈം ഓൺ കാമ്പസ് പ്രോഗ്രാമുകൾ രൂപകല്പന ചെയ്തിരിക്കുന്നത്. www.dasp.mgu.ac.in എന്ന വെബ്സൈറ്റിലൂടെ ജൂലൈ 21ന് വൈകീട്ട് നാലുവരെ കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.

ABOUT THE AUTHOR

...view details