കോട്ടയം: കാർഷിക വികസന- കർഷക ക്ഷേമ വകുപ്പിന്‍റെ നേതൃത്വത്തില്‍ മെത്രാൻകായൽ വിത ഉദ്ഘാടനം 22ന് കുമരകത്ത് നടക്കും. കൃഷിമന്ത്രി വി.എസ് സുനിൽകുമാർ വിതയോത്സവം ഉദ്ഘാടനം ചെയ്യും. വരുന്ന വർഷം ജനുവരിയിൽ തൃശൂരിൽ നടക്കുന്ന വൈഗാ 2020 ന് മുന്നോടിയായുള്ള പ്രീ - വൈഗ ജില്ലതല ശിൽപ്പശാലയും കാർഷിക പ്രദർശനവും ആറ്റമംഗലം സെന്‍റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടത്തുമെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
മെത്രാൻകായൽ വിതയോത്സവം 22ന്
മെത്രാൻകായൽ വിതയോത്സവത്തോടനുബന്ധിച്ച് പ്രീ- വൈഗ ജില്ലാതല ശിൽപ്പശാലയും കാർഷിക പ്രദർശനവും സംഘടിപ്പിക്കും
മെത്രാൻകായാൽ പാടശേഖരത്തെ തരിശുനിലത്ത് 1696.6. ഹെക്ടർ സ്ഥലത്താണ് കൃഷി വിജയകരമായി പൂർത്തിയാക്കിയത്. പുഞ്ചകൃഷി പൂർത്തിയായതോടെ 5000 ഏക്കർ പാടശേഖരത്തിലേക്ക് നെൽകൃഷി വ്യാപിപ്പിച്ചു. 2015-2016 കാലയളവില്‍ 12557 മെട്രിക്ക് ടൺ നെല്ല് സംഭരിച്ചു. 2016-17ൽ 70431 ടണും 2017-18 ൽ 245851 ടൺ നെല്ലുസംഭരണവും ഉണ്ടായി. പുഞ്ചകൃഷി അവസാനിക്കുന്നതോടെ കോട്ടയം ജില്ലയിലെ 10 ഗ്രാമപഞ്ചായത്തുകൾ തരിശുനിലരഹിത പഞ്ചായത്തുകളായി പ്രഖ്യാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കൃഷി വകുപ്പ് അധികൃതർ.