കോട്ടയം :അനധികൃതസ്വത്ത് സമ്പാദനവുമായി (Illegal acquisition) ബന്ധപ്പെട്ട ആരോപണത്തിൽ സ്വത്ത് പരിശോധിക്കാൻ എം വി ഗോവിന്ദനെ (MV Govindan) ക്ഷണിച്ച് മാത്യു കുഴൽനാടൻ എംഎൽഎ (Mathew Kuzhalnadan MLA). തനിക്കെതിരെ ആരോപണം ഉന്നയിച്ച സിഎൻ മോഹനന് അനധികൃതമായി പണം സമ്പാദിച്ചിട്ടില്ലെന്ന് പറയാൻ ധൈര്യമുണ്ടോയെന്ന് മാത്യു കുഴൽനാടൻ കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ചോദിച്ചു. ഇടുക്കി ജില്ല സെക്രട്ടറി സി വി വർഗീസിന് എതിരെയും സമാന വെല്ലുവിളി കുഴൽനാടൻ ഉയർത്തി.
ഇവർക്ക് വരവിൽ കവിഞ്ഞ സ്വത്ത് ഇല്ലെങ്കിൽ തനിക്കെതിരെ മാനനഷ്‌ടക്കേസ് കൊടുക്കാമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. അതേസമയം, വീണ വിജയന് എതിരെയുള്ള വെല്ലുവിളി മാത്യു കുഴൽനാടൻ വീണ്ടും അവർത്തിച്ചു. തന്നോട് ചോദിച്ച ചോദ്യങ്ങൾ അവരോട് ചോദിക്കാൻ പാർട്ടിക്ക് ധൈര്യമില്ലെന്നും കാരണം മുഖ്യമന്ത്രിയുടെ മകൾക്ക് ഇവർ പരിച തീർക്കുകയാണെന്നും പറഞ്ഞ എംഎൽഎ, എം വി ഗോവിന്ദൻ ചോദിച്ച ഏഴ് ചോദ്യങ്ങൾക്കുള്ള മറുപടിയും വ്യക്തമാക്കി.
ചോദ്യം 1 : ഭൂനിയമം ലംഘിച്ചുവെന്ന ആരോപണം
മറുപടി : ഭൂനിയമം ലംഘിച്ചിട്ടില്ലെന്ന് അടിവരയിട്ട് ഞാൻ പറയുന്നു. പട്ടയ ഭൂമിയിൽ വ്യാവസായിക നിർമാണം നടന്നാൽ നിയമ ലംഘനമാണ്. എന്നാൽ ചിന്നക്കനാലിൽ പണിത വീട് പാർപ്പിട ആവശ്യത്തിനുള്ളതാണ്. എകെജി സെന്‍റർ ഭൂനിയമം ലംഘിച്ച് പട്ടയ ഭൂമിയിൽ പണിത കെട്ടിടം.
ചോദ്യം 2 : ചിന്നക്കനാലിൽ ഭൂമി വാങ്ങിയതിലെ നികുതി തട്ടിപ്പ്
മറുപടി : 12 ലക്ഷം രൂപയാണ് നികുതി. ഇത് അടച്ചിട്ടുണ്ട്. വാങ്ങിയ ഭൂമിയിലെ തന്‍റെ നിർമാണം കൂടി കണക്കിലെടുത്താണ് ഉയർന്ന തുക രേഖപ്പെടുത്തിയത്. സത്യസന്ധത ഉള്ളതുകൊണ്ടാണ് അതുകൂടി രേഖപ്പെടുത്തിയത്.
ചോദ്യം 3 : റിസോർട്ട് സ്വകാര്യ ഗസ്റ്റ് ഹൗസ് എന്ന് തെറ്റിധരിപ്പിക്കൽ