കോട്ടയം:ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങും വഴി യുവതിയെ ആക്രമിച്ച കേസിൽ പ്രതി പൊലീസ് പിടിയില്‍. പനച്ചിക്കാട് എടുത്തും കടവില്‍ വീട്ടില്‍ രാജു മകന്‍ ഉണ്ണി എന്ന ലിജുമോൻ രാജു (25) എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ കഴിഞ്ഞ ദിവസം മുപ്പായിക്കാട് സ്വദേശിനിയായ യുവതിയെ ജോലിസ്ഥലത്ത് നിന്നും മടങ്ങിവരുമ്പോള്‍ കൊച്ചപ്പൻ ചിറ ഭാഗത്ത് വച്ച് ആക്രമിക്കുകയായിരുന്നു.
ജോലിസ്ഥലത്ത് നിന്ന് മടങ്ങവെ യുവതിക്കുനേരെ ആക്രമണം: പ്രതി പൊലീസ് പിടിയില്‍ - ചിങ്ങവനം
ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങും വഴി മുന്‍വൈരാഗ്യം മൂലം യുവതിയെ ആക്രമിച്ച കേസിൽ പ്രതി പൊലീസ് പിടിയില്‍
ജോലിസ്ഥലത്ത് നിന്ന് മടങ്ങവെ യുവതിക്കുനേരെ ആക്രമണം: പ്രതി പൊലീസ് പിടിയില്‍
യുവതി ഇയാൾക്കെതിരെ മുൻപ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനോടുള്ള വിരോധമാണ് യുവതിയെ ആക്രമിക്കാന്‍ ഇയാളെ പ്രേരിപ്പിച്ചത്. തുടര്‍ന്ന് യുവതിയുടെ പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്‌റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്‌റ്റേഷൻ എസ്എച്ച്ഒ ജിജു ടി.ആർ, എസ്ഐ അനീഷ് കുമാർ, ബിനീഷ്, സിപിഒമാരായ സതീഷ് എസ്, സലമോൻ, റെജിൻലാൽ എന്നിവർ ചേർന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.