കോട്ടയം : പാലാ ജനറൽ ആശുപത്രിയിലെ ഡോക്‌ടറുടെ ജോലി തടസപ്പെടുത്തിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. കിടങ്ങൂർ വയലാറ്റ് പടിഞ്ഞാറ്റേതിൽ വീട്ടിൽ ഗിരീഷ് എന്നുവിളിക്കുന്ന ജയരാജ് കെ വി (45) യെയാണ് പാലാ പൊലീസ് പിടികൂടിയത്. ഇയാൾ കഴിഞ്ഞ ദിവസം ഭാര്യയുമായി പാലാ ജനറൽ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ എത്തുകയും ഡ്യൂട്ടി ഡോക്‌ടറുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ചീത്ത വിളിക്കുകയുമായിരുന്നു.
ഡോക്‌ടറെ അസഭ്യം പറഞ്ഞു, ജോലി തടസപ്പെടുത്തി ; അറസ്റ്റ് ചെയ്‌ത് പൊലീസ് - ഗിരീഷ് എന്നു വിളിക്കുന്ന ജയരാജ് കെ വി
കിടങ്ങൂര്‍ വയലാറ്റ് പടിഞ്ഞാറ്റേതില്‍ വീട്ടില്‍ ജയരാജ് കെ വി ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഭാര്യയുമായി പാലാ ജനറല്‍ ആശുപത്രിയിലെത്തിയ ജയരാജ് ഡ്യൂട്ടി ഡോക്‌ടറുമായി വഴക്കിടുകയും അസഭ്യം പറയുകയും ജോലി തടസപ്പെടുത്തുകയും ആയിരുന്നു
ജയരാജ് കെ വി
തുടർന്ന് ബഹളം വച്ച് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്‌തു. ഡോക്‌ടറുടെ പരാതിയെ തുടർന്ന് പാലാ പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ പാലാ, കിടങ്ങൂർ സ്റ്റേഷനുകളായി നാലുകേസുകൾ നിലവിലുണ്ട്. പാലാ സ്റ്റേഷൻ എസ്.എച്ച്.ഒ കെ പി ടോംസൺ, എസ്.ഐ അശോകൻ എം കെ, സി.പി.ഒമാരായ ജോഷി ജോസഫ്, ബിനു കെ എം എന്നിവർ ചേർന്നാണ് ജയരാജിനെ അറസ്റ്റ് ചെയ്‌തത്.