കോട്ടയം: പട്ടാപ്പകല്‍ പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റിൽ. പാലാ അന്തീനാട് ഇളംതോട്ടം സ്വദേശി വരിക്കമാക്കല്‍ വീട്ടില്‍ ദേവസ്യ മകന്‍ ആന്‍റണി ദേവസ്യയാണ് (60) പാലാ പൊലീസിന്‍റെ പിടിയിലായത്. അമ്മയ്‌ക്കും ബന്ധുവിനുമൊപ്പം വഴിയിലൂടെ നടന്നുപോകുകയായിരുന്ന പെൺകുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ നടപടി ക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.
അമ്മയ്‌ക്കൊപ്പം നടന്നുപോയ 10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 60കാരൻ അറസ്റ്റിൽ - kottayam molestation
പിടിയിലായത് പാലാ അന്തീനാട് ഇളംതോട്ടം സ്വദേശി ആന്‍റണി ദേവസ്യ എന്നയാൾ.
പാലാ ടൗണിൽ വച്ചായിരുന്നു സംഭവം. ബസിറങ്ങി ജനറല്‍ ആശുപത്രിയിലേക്ക് അമ്മയുടെ കൈ പിടിച്ച് നടന്നു പോകുകയായിരുന്നു പെൺകുട്ടി. ബന്ധുവായ സ്ത്രീയും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ പ്രതി കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. അമ്മയും ബന്ധുവും ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിയെ തടഞ്ഞുനിര്‍ത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതി മുന്‍പും സമാനമായ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പാലാ പൊലീസ് അറിയിച്ചു.
ALSO READ:ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടല്‍; മുഖ്യപ്രതി അറസ്റ്റിൽ