കോട്ടയം :മഞ്ഞപ്പിത്തം ബാധിച്ച് യുവ സംവിധായകൻ കുറവിലങ്ങാട് ചിറത്തിടത്തിൽ മനു ജെയിംസ് (31) അന്തരിച്ചു. കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അഹാന കൃഷ്‌ണകുമാർ, അർജുൻ അശോകൻ, അജു വർഗീസ്, സണ്ണി വെയ്ൻ, ലെന, ലാൽ തുടങ്ങിയവർ അഭിനയിച്ച 'നാൻസി റാണി' എന്ന ചിത്രത്തിന്‍റെ സംവിധായകനാണ്.
യുവ സംവിധായകൻ മനു ജെയിംസ് അന്തരിച്ചു ; വിയോഗം ആദ്യചിത്രം പുറത്തിറങ്ങാനിരിക്കെ - സംവിധായകൻ
യുവ സംവിധായകൻ മനു ജെയിംസ് മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ അന്തരിച്ചു, മരണം തന്‍റെ ആദ്യ ചിത്രം പുറത്തിറങ്ങാനിരിക്കെ
ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് മരണം. 2004 ൽ സാബു ജെയിംസ് സംവിധാനം ചെയ്ത 'ഐ ആം ക്യൂരിയസ്' എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയം തുടങ്ങിയ മനു ജെയിംസ് പിന്നീട് മലയാളം, കന്നട, ബോളിവുഡ്, ഹോളിവുഡ് മേഖലകളിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. കുറവിലങ്ങാട് ചിറത്തിടത്തിൽ ജെയിംസ് ജോസിന്‍റെയും, ഏറ്റുമാനൂർ പ്ലാത്തോട്ടത്തിൽ സിസിലി ജെയിംസിന്‍റെയും മകനാണ്. കണ്ടനാട് പിട്ടാപ്പില്ലിൽ നൈന മനു ജെയിംസാണ് ഭാര്യ.
മിന്ന ജെയിംസ് (യുഎസ്എ), ഫിലിപ്പ് ജെയിംസ് (യുഎസ്എ) എന്നിവരാണ് സഹോദരങ്ങൾ. സഹോദരീ ഭർത്താവ് കരിമണ്ണൂർ കുറ്റിയാട്ട്മാലിൽ നവീൻ ജെയിംസ് (യുഎസ്എ). സംസ്കാരം ഫെബ്രുവരി 26 ന് വൈകുന്നേരം മൂന്ന് മണിക്ക് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ മാർത്ത മറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിൽ നടക്കും.