കോട്ടയം: കെപിസിസി പുന;സംഘടനയിൽ പ്രതിഷേധവുമായി മഹിളാ കോൺഗ്രസും രംഗത്ത്. വനിതകളെ വ്രണപ്പെടുത്തുന്ന ലിസ്റ്റാണ് പുറത്തു വന്നിട്ടുള്ളതെന്ന് മഹിളാകോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് പറഞ്ഞു. പുന;സംഘടനക്കെതിരെ നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന കെപിസിസി അധ്യക്ഷന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മഹിളാകോൺഗ്രസ് പ്രതിഷേധമറിയിച്ച് രംഗത്തെത്തിയത്.
കെപിസിസി പുന;സംഘടന; പ്രതിഷേധവുമായി മഹിളാ കോൺഗ്രസും - protest against kpcc reorganization
കെപിസിസി പുന;സംഘടനയ്‌ക്കെതിരെ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന കെപിസിസി അധ്യക്ഷന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മഹിളാ കോൺഗ്രസിന്‍റെ പരസ്യ പ്രതിഷേധം.
കെപിസിസി പുനസംഘടന; പ്രതിഷേധവുമായി മഹിളാ കോൺഗ്രസും
കെപിസിസി പുന;സംഘടനയിൽ ശക്തമായ പ്രതിഷേധമുണ്ട്. ഇക്കാര്യം സോണിയ ഗാന്ധിയെ അറിയിച്ചു കഴിഞ്ഞു. ജനറൽ സെക്രട്ടറിമാരിൽ ഒരു വനിത മാത്രമേയുള്ളുവെന്നും വനിതകളെ വ്രണപ്പെടുത്തുന്ന ലിസ്റ്റാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് പറഞ്ഞു.