കോട്ടയം: ഏറ്റുമാനൂർ വലിയകുളത്ത് പഴകിയ മീനുമായി എത്തിയ ലോറി പിടികൂടി. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറിയിൽ നിന്ന് ചീഞ്ഞ് ദുർഗന്ധം വമിക്കുന്ന മീനുകൾ നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിലാണ് പിടികൂടിയത്. ഇന്നലെ (06.02.2023) വൈകുന്നേരമാണ് ലോറിയിൽ നിന്ന് മീനുകൾ പിടിച്ചെടുത്തത്.
കിലോ കണക്കിന് ചീഞ്ഞ മത്സ്യം; ലോറി പിടികൂടി - fish
ലോറിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ ആരോഗ്യ വിഭാഗത്തെ അറിയിക്കുകയായിരുന്നു
പഴകിയ മീനുമായി എത്തിയ ലോറി പിടികൂടി
ഏറ്റുമാനൂരിലെ പ്രാദേശിയ മത്സ്യ മാർക്കറ്റുകളിൽ വിൽപ്പനയ്‌ക്കായി എത്തിച്ചതാണ് മീനുകൾ എന്നാണ് സൂചന. ലോറിക്കുള്ളിൽ നിന്ന് അസഹ്യമായ ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിന് പിന്നാലെയാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധനയ്‌ക്ക് എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിലോ കണക്കിന് പഴകിയ മത്സ്യം ലോറിയിൽ നിന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.