കോട്ടയം: പാല നഗരസഭയിൽ ചരിത്രം കുറിച്ച് എൽഡിഎഫ്. നഗരസഭ രൂപീകരിച്ച് 68 വർഷത്തിന് ശേഷമാണ് പാലയിൽ എൽഡിഎഫ് ഭരണത്തിലെത്തുന്നത്. മൂന്ന് സീറ്റിൽ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ജോസഫ് വിഭാഗത്തെ തോൽപിച്ചു.
പാലായിൽ ചരിത്രം കുറിച്ച് എൽഡിഎഫ് - ഫലമറിഞ്ഞ ഏഴിലും എൽഡിഎഫ്
നഗരസഭ രൂപീകരിച്ച് 68 വർഷത്തിന് ശേഷം പാലയിൽ എൽഡിഎഫ് ഭരണം

പാല മുനിസിപ്പാലിറ്റിയിൽ ഫലമറിഞ്ഞ ഏഴിലും എൽഡിഎഫ്
ജോസ് വിഭാഗത്തിലെ അഞ്ച് സ്ഥാനാർഥികൾ വിജയിച്ചു. ചെയർമാൻ സ്ഥാനാർഥി ഉൾപ്പടെ അഞ്ച് സീറ്റിൽ ജോസഫ് വിഭാഗം പരാജയപ്പെട്ടു. ശക്തമായ പോരാട്ടം നടന്ന പത്താം വാർഡിൽ കേരളാ കോണ്‍ഗ്രസ് എമ്മിലെ ആന്‍റോ ജോസ് പടിഞ്ഞാറേക്കര കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ കുര്യാക്കോസ് പടവനെ 41 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
Last Updated : Dec 16, 2020, 12:06 PM IST