കോട്ടയം:ഏറ്റുമാനൂരില്‍ ലതിക സുഭാഷ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. ഏറ്റുമാനൂരില്‍ ചേര്‍ന്ന യോഗത്തിലാണ് ലതിക തീരുമാനം പ്രഖ്യാപിച്ചത്. ഏറ്റുമാനൂരില്‍ തഴയപ്പെട്ടതിന് തുടര്‍ന്ന് കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വം ഉള്‍പ്പെടെ എല്ലാ ചുമതലകളില്‍ നിന്നും രാജി വെച്ച ലതിക സുഭാഷ് കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ തല മുണ്ഡനം ചെയ്‌ത് പ്രതിഷേധിച്ചിരുന്നു.
ഏറ്റുമാനൂരില്‍ ലതിക സുഭാഷ് സ്വതന്ത്രയായി മത്സരിക്കും - lathika subhash
ഏറ്റുമാനൂര്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് തീരുമാനം. കോണ്‍ഗ്രസിന്‍റെ ബ്ലോക്ക് പ്രസിഡന്‍റടക്കം നിരവധിയാളുകള്‍ യോഗത്തില്‍ പങ്കെടുത്തു.
ഏറ്റുമാനൂരില്‍ ലതിക സുഭാഷ് സ്വതന്ത്രയായി മത്സരിക്കും
ഏറ്റുമാനൂരില്‍ ചേര്‍ന്ന യോഗത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കണമെന്ന് ഭൂരിപക്ഷം അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനമെന്നും ലതിക പറഞ്ഞു. ഏറെ വൈകാരികമായാണ് യോഗത്തില്‍ ലതിക പ്രസംഗിച്ചത്. തെരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള പണം പ്രവര്‍ത്തകര്‍ ലതികയ്‌ക്ക് കൈമാറി. കോണ്‍ഗ്രസിന്‍റെ ബ്ലോക്ക് പ്രസിഡന്‍റടക്കം നിരവധിയാളുകള്‍ യോഗത്തില്‍ പങ്കെടുത്തു.
Last Updated : Mar 15, 2021, 7:26 PM IST