കേരളം

kerala

ETV Bharat / state

ഒന്നര ലക്ഷം രൂപ പിടിച്ചു പറിച്ച കേസിൽ മുഖ്യപ്രതി പിടിയില്‍

രണ്ടും മൂന്നും പ്രതികളായ കോതനല്ലൂർ ഇടച്ചാലിൽ വീട്ടിൽ സജി പൈലി (35), മാഞ്ഞൂർ സൗത്ത് ഞാറപ്പറമ്പിൽ വീട്ടിൽ ജോബിൻ (23) എന്നിവരെ സംഭവ ദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു.

By

Published : Oct 12, 2021, 10:42 PM IST

Kuravilangad Robbery  Kuravilangad  kottayam local news  കോട്ടയം വാര്‍ത്തകള്‍  കുറവിലങ്ങാട് കവര്‍ച്ച
ഒന്നര ലക്ഷം രൂപ പിടിച്ചു പറിച്ച കേസിൽ മുഖ്യപ്രതി പിടിയില്‍

കോട്ടയം: കുറവിലങ്ങാട് ടൗണിൽ പട്ടാപകൽ ഒന്നര ലക്ഷം രൂപ പിടിച്ചു പറിച്ച കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി മോനിപ്പള്ളി സ്വദേശി ജെയിംസ് ബേബി (26)യാണ് പിടിയിലായത്. രണ്ടും മൂന്നും പ്രതികളായ കോതനല്ലൂർ ഇടച്ചാലിൽ വീട്ടിൽ സജി പൈലി (35), മാഞ്ഞൂർ സൗത്ത് ഞാറപ്പറമ്പിൽ വീട്ടിൽ ജോബിൻ (23) എന്നിവരെ സംഭവ ദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു.

സ്വർണ പണയം എടുത്തു കൊടുക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരന്‍റെ കയ്യില്‍ നിന്നാണ് പ്രതികള്‍ പണം പിടിച്ചു പറിച്ചത്. ഒക്ടോബർ 7ന് രാവിലെയായിരുന്നു സംഭവo. എറണാകുളത്ത് കടവന്ത്രയിലുള്ള ഗോൾഡ് പോയിന്‍റെ എന്ന സ്ഥാപനത്തിന്‍റെ പത്ര പരസ്യം കണ്ട സംഘം ബാങ്കിൽ നിന്ന് സ്വർണ പണയം എടുത്ത് കൊടുക്കണമെന്നും ആവശ്യപ്പെട്ടു.

ഇതനുസരിച്ച് സ്ഥാപനത്തിലെ ജീവനക്കാരനായ വികാസ് പണവുമായി വന്നപ്പോഴാണ് പിടിച്ചുപറി നടന്നത്. സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മൂന്നാം പ്രതിയായ ജോബിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടാം പ്രതി സജി പൈലി പിടിയിലാവുന്നത്.

also read: പാര്‍ട്ട് ടൈം ജോലികള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 20 പേര്‍ പിടിയില്‍

അതേസമയം പണവുമായി രക്ഷപെട്ട ജെയിസ് ബേബി ആലപ്പുഴ, തൊടുപുഴ, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞതായി ജില്ലാ പൊലീസ് മേധാവി ശിൽപ്പ ഡി. ഐ.പി.എസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

ABOUT THE AUTHOR

...view details