കേരളം

kerala

By

Published : Aug 4, 2020, 5:00 PM IST

ETV Bharat / state

സ്വർണ്ണക്കടത്ത്‌ കേസില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കുമ്മനം രാജശേഖരൻ

പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷേപ പരിപാടികളുടെ ഭാഗമായി കോട്ടയം ജില്ലയിൽ ഉപവാസമനുഷ്ടിച്ച് പ്രതിഷേധിച്ചപ്പോഴായിരുന്നു കുമ്മനത്തിന്‍റെ പ്രതികരണം.

കുമ്മനം രാജശേഖരൻ ഉപവാസം  സ്വർണ്ണക്കടത്ത്‌ കേസില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കുമ്മനം രാജശേഖരൻ  latest kottayam
സ്വർണ്ണക്കടത്ത്‌ കേസില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കുമ്മനം രാജശേഖരൻ

കോട്ടയം: അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്‍റെയും കൂത്തരങ്ങായി കേരളം മാറിയെന്ന് കുമ്മനം രാജശേഖരൻ. സ്വർണ്ണക്കടത്ത്‌ കേസിലെ ധാർമ്മിക ഉത്തരവാധിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷേപ പരിപാടികളുടെ ഭാഗമായി കോട്ടയം ജില്ലയിൽ ഉപവാസമനുഷ്ടിച്ച് പ്രതിഷേധിച്ചപ്പോഴായിരുന്നു കുമ്മനത്തിന്‍റെ പ്രതികരണം. കളളക്കടത്തുകാരുടെയും ദേശവിരുദ്ധ പ്രവർത്തകരുടെയും താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ചെയ്യെണ്ടതെല്ലാം ചെയ്യാൻ സമയമുണ്ടായിട്ടും കേരള സർക്കാർ ഒന്നും ചെയ്തില്ലെന്നും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് വീഴ്ച്ചപറ്റിയെന്ന് പറഞ്ഞ് ഇപ്പോൾ പറഞ്ഞ് പശ്ചാത്തപിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്വർണ്ണക്കടത്ത്‌ കേസില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കുമ്മനം രാജശേഖരൻ

സ്വർണ്ണക്കടത്ത് കേസിലും സമാന കുറ്റസമ്മതം പിണറായി വിജയനും സർക്കാരും നടത്തുമെന്നും നാല്‌ വർഷങ്ങൾ കൊണ്ട് സർക്കാരിനുണ്ടായ വീഴ്ച്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ മുഖ്യമന്ത്രി രാജിവച്ച് പുറത്ത് പോകണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. കോട്ടയം സുവർണ്ണ ഓഡിറ്റോറിയത്തിൽ നടന്ന ഉപവാസ സമരം ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും ബിജെപി ദേശീയ ഉപാധ്യക്ഷനുമായ ഡോ ശമൺ സിംങ്‌ വീഡിയോ കോൺഫറൺസിലൂടെ ഉദ്ഘാടനം ചെയ്യ്തു. ബിജെപി സംസ്ഥാന ഉധ്യക്ഷൻ ജി.രാമൽ നായർ ബിജെപി ജില്ല പ്രസിഡന്‍റ്‌ നോബിൾ മാത്യൂ തുടങ്ങിയവർ നേതൃത്വം നൽകി.

ABOUT THE AUTHOR

...view details