കോട്ടയം: വൈകുന്നേരമായാൽ ചങ്ങനാശ്ശേരിയിൽ നിന്നും ആലപ്പുഴയിലേക്കുള്ള സർവിസ് കെഎസ്‌ആർടിസി മുടക്കുന്നതിൽ വലഞ്ഞ് ജനം. പടിഞ്ഞാറൻ മേഖലയിലുള്ള യാത്രക്കാരാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. മങ്കൊമ്പ്, ചമ്പക്കുളം, വെളിയനാട് തുടങ്ങിയ പടിഞ്ഞാറൻ ഭാഗത്തേക്ക് വൈകുന്നേരം അഞ്ചു മണിക്ക് ശേഷം കെഎസ്‌ആർടിസി സർവിസ് നടത്താറില്ല എന്നാണ് യാത്രക്കാരുടെ പരാതി.
ചങ്ങനാശേരിയില്‍ നിന്ന് പടിഞ്ഞാറന്‍ മേഖലയിലേക്ക് വൈകിട്ട് കെഎസ്‌ആര്‍ടിസി സര്‍വിസില്ല, യാത്രക്കാര്‍ ദുരിതത്തില്‍
മങ്കൊമ്പ്,ചമ്പക്കുളം,വെളിയനാട്, തുടങ്ങിയ പടിഞ്ഞാറൻ മേഖലയിലുള്ളവരാണ് കെഎസ്‌ആർടിസി സർവീസ് നടത്താത്തതിൽ വലയുന്നത്.
ചങ്ങനാശേരിയില്‍ നിന്ന് പടിഞ്ഞാറന്‍ മേഖലയിലേക്ക്
ജോലിക്കും വിവിധ ആവശ്യങ്ങൾക്കുമായി കോട്ടയത്തും ചങ്ങനാശേരിയിലും എത്തുന്നവരാണ് ഇതോടെ ബുദ്ധിമുട്ടിലാകുന്നത്. സ്‌കൂൾ കുട്ടികളും സ്‌ത്രീകളുമടക്കം നിരവധിപ്പേരാണ് വീട്ടിലേക്ക് മടങ്ങി പോകാൻ ബസില്ലാതെ കഷ്‌ടപ്പെടുന്നത്. ബസ് സർവിസ് നടത്താത്തതിന് യാത്രക്കാർ കാരണം അന്വേഷിക്കുമ്പോൾ അധികൃതർക്ക് മറുപടിയില്ല. ടൗണിലെ മെയിൻ ഡിപ്പോയിൽ അന്വേഷിക്കാനാണ് ജീവനക്കാർ പറയുന്നതെന്നും യാത്രക്കാർ ആരോപിച്ചു.