കേരളം

kerala

ETV Bharat / state

കോട്ടയം കലക്‌ടറേറ്റിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ നാളെ മുതൽ - kottayam

പാലായില്‍ നിന്നും രാവിലെ ഒമ്പത് മണിക്കും തിരിച്ച് 5.15നും ആണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

collectorate കെഎസ്ആര്‍ടിസി കോട്ടയം കലക്‌ടറേറ്റ് kottayam ksrtc bus service to kottayam collectorate
കോട്ടയം

By

Published : May 14, 2020, 4:39 PM IST

കോട്ടയം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി വെള്ളിയാഴ്‌ച മുതല്‍ കോട്ടയം കലക്‌ടറേറ്റിലേക്ക് അയര്‍ക്കുന്നം വഴിയും ഏറ്റുമാനൂര്‍ വഴിയും ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. പാലായില്‍ നിന്നും രാവിലെ ഒമ്പത് മണിക്കും തിരിച്ച് 5.15നും ആണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ജീവനക്കാര്‍ അവരവരുടെ ഐഡി കാര്‍ഡുകള്‍ കൈയില്‍ കരുതണം. സര്‍ക്കാര്‍ നിര്‍ദേശിച്ച സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ ഒരാള്‍ക്കും മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ രണ്ട് പേര്‍ക്കും മാത്രം യാത്ര ചെയ്യാനാണ് അനുവാദം. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സാധാരണ തുകയുടെ ഇരട്ടി തുകയായിരിക്കും ഈടാക്കുന്നത്. പാലാ-കോട്ടയം സർവീസിന് 55 രൂപയാണ് ചാര്‍ജ്.

ABOUT THE AUTHOR

...view details