കോട്ടയം:നഗരത്തില്‍ വണ്‍വേ തെറ്റിച്ചെത്തിയ കെഎസ്ആര്‍ടിസി ബസിടിച്ച് യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ചങ്ങനാശ്ശേരി സ്വദേശി പുതുപറമ്പില്‍ അഭിഷേകാണ്(20 മരിച്ചത്. അഭിഷേകിന്‍റെ സുഹൃത്ത് കാരാപ്പുഴ സ്വദേശി ആരോമലിനാണ് പരിക്കേറ്റത്.
വൺവേ തെറ്റിച്ചെത്തിയ കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു - bus accident in Kottayam
ഇന്ന് (സെപ്‌റ്റംബര്‍ 16) രാവിലെ പുലര്‍ച്ചെയാണ് കെഎസ്ആര്‍ടിസി ബൈക്കുമായി കൂട്ടിയിടിച്ചത്
വൺവേ തെറ്റിച്ചെത്തിയ കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
ഇന്ന്(സെപ്‌റ്റംബര്‍ 16) പുലര്‍ച്ചെ രണ്ടരയോടെ കോഴിച്ചന്ത റോഡിലായിരുന്നു അപകടം. സ്റ്റാന്‍ഡില്‍ എത്തിയ ബസ് വണ്‍വേ തെറ്റിച്ച് കോഴിച്ചന്ത ഭാഗത്ത് കൂടി തിരികെ പോകുമ്പോഴാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ച് വീണു.
അപകടത്തെ തുടര്‍ന്ന് നാട്ടുകാരെത്തി ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും അഭിഷേക് മരിക്കുകയായിരുന്നു.