കോട്ടയം: സംസ്ഥാന സർക്കാരിന്‍റെ കേരള പേപ്പർ പ്രൊഡക്‌സ് ലിമിറ്റഡില്‍ (കെപിപിഎല്‍) ഏപ്രിലോടെ ന്യൂസ് പ്രിന്‍റ് ഉത്‌പാദനം ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. പ്ലാന്‍റിനെ സജ്ജമാക്കാന്‍ 34.30 കോടി രൂപയുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. വെള്ളൂരിലെ കെപിപിഎല്‍ പ്ലാന്‍റ് മന്ത്രി നേരിട്ടെത്തി പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.
ന്യൂസ് പ്രിന്‍റ് ഉത്പാദനം ഏപ്രിലില്‍ ആരംഭിക്കുമെന്ന് പി.രാജീവ് - മന്ത്രി പി.രാജീവ്
34.30 കോടി രൂപയുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളാണ് പ്ലാന്‍റില്‍ നടത്തുന്നത്. പ്രവര്‍ത്തനങ്ങള്‍ മന്ത്രി നേരിട്ടെത്തി വിലയിരുത്തി.
കെപിപിഎല്‍ ന്യൂസ് പ്രിന്‍റ് ഉദ്‌പാദനം ഏപ്രില്‍ മാസത്തോടെ ആരംഭിക്കുമെന്ന് പി.രാജീവ്
കേന്ദ്ര സര്‍ക്കാര്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷം പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം നിലച്ചിരുന്നു. ആറ് വര്‍ഷമായി പ്ലാന്‍റില്‍ യാതൊരുവിധ അറ്റകുറ്റ പണികളും നടന്നത്തതുകൊണ്ട് പ്രത്യേക സമയക്രമം പാലിച്ചാണ് പണികള്‍ പുരോഗമിക്കുന്നത്. മാര്‍ച്ചില്‍ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തില്‍ 152 തൊഴിലാളികളെയാണ് കരാറടിസ്ഥാനില്‍ നിയമിച്ചിട്ടുള്ളത്.
Also Read: 9-ാം ക്ലാസ് വരെ പരീക്ഷ ഏപ്രിൽ 10നകം; പാഠഭാഗങ്ങൾ മാർച്ച് 31നുള്ളിൽ തീർക്കും