കോട്ടയം:വിഴിഞ്ഞത്ത് സമരം നടത്തുന്ന ജനങ്ങളുടെ ആശങ്ക പരിഹരിച്ചുകൊണ്ട് അടിസ്ഥാന പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കി സമരം ഒത്തുതീർപ്പാക്കണമെന്ന് യുഡിഎഫ് ജില്ല ചെയർമാൻ സജി മഞ്ഞകടമ്പിൽ. സമരത്തെ അടിച്ചൊതുക്കാന്‍ നോക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്‍റെ നീക്കം അപലപനീയമാണ്. മതമേലധ്യക്ഷന്മാരെ പോലും പ്രതിയാക്കി പ്രതിഷേധങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മതമേലധ്യക്ഷന്മാരെ കേസില്‍ കുടുക്കി വിഴിഞ്ഞം സമരത്തെ തകര്‍ക്കാന്‍ ശ്രമം: കോട്ടയം യുഡിഎഫ് ചെയര്‍മാന്‍ - saji manjakadambil om vizhinjam protest
ജനങ്ങളുടെ ആശങ്ക പരിഹരിച്ചുകൊണ്ട് അടിസ്ഥാന പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കി സമരം ഒത്തുതീർപ്പാക്കണമെന്ന് യുഡിഎഫ് ജില്ല ചെയർമാൻ സജി മഞ്ഞകടമ്പിൽ ആവശ്യപ്പെട്ടു.
മതമേലധ്യക്ഷന്മാരെ കേസില്‍ കുടുക്കി വിഴിഞ്ഞം സമരത്തെ തകര്‍ക്കാന്‍ ശ്രമം: കോട്ടയം യുഡിഎഫ് ചെയര്‍മാന്‍
പ്രതിഷേധങ്ങളിലൂടെയും പൊതുമുതല്‍ തല്ലിതകര്‍ത്തും അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ സമരം നടത്തുന്ന സാധാരണക്കാരായ ജനങ്ങളെ പൊലീസിനെ ഉപയോഗിച്ച് തല്ലിച്ചതയ്‌ക്കുന്നു. മതമേലധ്യക്ഷന്മാര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസ് എടുക്കുന്നത് അവകാശ സമരത്തെ തകര്‍ക്കാനുള്ള ശ്രമം ആണെന്നും അദ്ദേഹം പറഞ്ഞു.