കോട്ടയം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 80 വർഷം കഠിന തടവും, ഇരട്ട ജീവപര്യന്തവും, ആറര ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ജീവപര്യന്തം മരണം വരെയാണെന്ന് വിധിയിൽ കോടതി പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട് (kottayam pocso case verdict ).
മാടപ്പള്ളി അഴകാത്തുപടി ഭാഗത്ത് കടംതോട്ടു വീട്ടിൽ ജോഷി ചെറിയാൻ (39) എന്നയാളെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ ) കോടതി ശിക്ഷ വിധിച്ചത്( Pocso Court Sentences Accused To 80 Years Imprisonment) . ജഡ്‌ജി പി.എസ് സൈമയാണ് വിധി പ്രസ്താവിച്ചത്.