കേരളം

kerala

ETV Bharat / state

പങ്കാളികളെ കൈമാറി ലൈംഗിക വേഴ്‌ച : വിസമ്മതിച്ചപ്പോള്‍ കുഞ്ഞുങ്ങളെയും ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരിയുടെ സഹോദരൻ - Kottayam Partner Swapping Racket

സമൂഹത്തിലെ ഉന്നതരായ പലരും പീഡന സംഘത്തിനൊപ്പമുണ്ട്. ഇവരിൽ നിന്ന് കുടുംബത്തിന് ഭീഷണിയുണ്ടെന്നും സഹോദരന്‍

kottayam partner swapping case  കോട്ടയത്ത് പങ്കാളികളെ കൈമാറല്‍  പങ്കാളികളെ കൈമാറിയ കേസില്‍ പരാതിക്കാരിയുടെ സഹോദരൻ സംസാരിക്കുന്നു  Kottayam Partner Swapping Racket
പങ്കാളികളെ കൈമാറല്‍: 'വിസമ്മതിപ്പിച്ചപ്പോള്‍ കുഞ്ഞുങ്ങളെയും ഭീഷണിപ്പെടുത്തി' പരാതിക്കാരിയുടെ സഹോദരൻ

By

Published : Jan 12, 2022, 1:55 PM IST

കോട്ടയം : കറുകച്ചാലില്‍ പങ്കാളികളെ പരസ്‌പരം കൈമാറി ലൈംഗിക വേഴ്‌ച നടത്തിയ കേസിൽ പരാതിക്കാരിയുടെ സഹോദരന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. യുവതി എട്ട് പേരുടെ ക്രൂര പീഡനത്തിന് ഇരയായി. വിസമ്മതിച്ചപ്പോള്‍ ഭര്‍ത്താവ് കുഞ്ഞുങ്ങളെയും ഭീഷണിപ്പെടുത്തിയതായും ഇയാള്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടുവർഷമായി യുവതി ക്രൂരപീഡനത്തിനിരയായി. സംഘത്തിന്‍റെ ഭാഗമാകാൻ വിസമ്മതിച്ചപ്പോൾ മർദിക്കുകയും ചെയ്തു. ഇതിനുപുറമെ കുഞ്ഞുങ്ങളെക്കൊണ്ട് സമ്മർദം ചെലുത്താനുള്ള ശ്രമവും പരാതിക്കാരിയുടെ ഭർത്താവ് നടത്തിയെന്ന് സഹോദരൻ പറഞ്ഞു.

പങ്കാളികളെ കൈമാറല്‍ : എതിര്‍ത്തപ്പോള്‍ കുഞ്ഞുങ്ങളെയും ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരിയുടെ സഹോദരൻ

പങ്കാളികളെ കൈമാറുന്ന സംഘത്തിന്‍റെ കെണിയിൽ നിരവധി സ്ത്രീകള്‍ ഉൾപ്പെട്ടിട്ടുണ്ട്. മുൻപ് ഒരു തവണ ഭർത്താവ് ഇതര ആളുകളോട് ലൈംഗികവേഴ്‌ചയ്‌ക്ക് പ്രേരിപ്പിച്ചപ്പോൾ കേസ് കൊടുത്തിരുന്നു. എന്നാൽ പൊലീസ് ഇടപെട്ട് കൗൺസിലിങ് നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ പരാതി പിൻവലിക്കുകയായിരുന്നു.

also read: കഴുത്തില്‍ കുരുക്കിട്ട് ഭാര്യ ഭര്‍ത്താവിനെ കൊന്നു, 20 മീറ്ററോളം വലിച്ചിഴച്ചു

സമൂഹത്തിലെ ഉന്നതരായ പലരും പീഡന സംഘത്തിനൊപ്പമുണ്ട്. ഇവരിൽ നിന്ന് യുവതിക്കും കുടുംബത്തിനും നേരെ ഭീഷണിയുണ്ടെന്നും സഹോദരന്‍ പറഞ്ഞു.

അതേസമയം കേസിൽ ഇതുവരെ 6 പേരാണ് അറസ്റ്റിലായത്. പ്രതികളിൽ ഒരാളായ കൊല്ലം സ്വദേശി സൗദിയിലേക്ക് കടന്നുവെന്നാണ് വിവരം. ഇയാളെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. നീതി കിട്ടുന്നത് വരെ നിയമ പോരാട്ടം തുടരാനാണ് പീഡനത്തിനിരയായ യുവതിയുടെ കുടുംബത്തിൻ്റെ തീരുമാനം.

ABOUT THE AUTHOR

...view details