കോട്ടയം:പങ്കാളികളെ ലൈംഗികബന്ധത്തിന് കൈമാറിയ സംഭവത്തില്‍ 14 നവമാധ്യമകൂട്ടായ്മകള്‍ കണ്ടെത്തിയെങ്കിലും കൂടുതല്‍ ആളുകള്‍ പരാതിയുമായി മുന്നോട്ടു വരാത്തതിനാല്‍ അന്വേഷണം പ്രതിസന്ധിയില്‍. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലും പൊലീസ് നടത്തിയ അന്വേഷണത്തിലും പതിനായിരക്കണക്കിന് പങ്കാളികളുള്ള നിരവധി സമൂഹമാധ്യമ കൂട്ടായ്മകളെ തിരിച്ചറിഞ്ഞു.
ഇത് സംബന്ധിച്ച് നിരീക്ഷണം ഏര്‍പെടുത്തിയെങ്കിലും ആരും തന്നെ പുതിയ പരാതികള്‍ നല്‍കിയിട്ടില്ല. യുവതിയുടെ മൊഴിപ്രകാരം പിന്നില്‍ വന്‍ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിരവധിയാളുകളെ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് ഇരയാക്കുന്നതായും കണ്ടെത്തി.