കോട്ടയം:റോഡിന്‍റെ വീതിക്കുറവ് മൂലം ഗതാഗതകുരുക്ക് രൂക്ഷമായിരുന്നു പാലാ ബൈപാസ് റോഡിലെ സിവിൽ സ്റ്റേഷൻ മുതലുള്ള ഭാഗം. റോഡിന്‍റെ വീതിക്കുറവായിരുന്നു പ്രധാന വെല്ലുവിളിയായിരുന്നത്. ഈ പ്രശ്നത്തിനാണ് ഇപ്പോൾ പരിഹാരമാകുന്നതും. രണ്ട് റീച്ചുകളായി തിരിച്ചാണ് പാലാ ബൈപാസ് റോഡിന്‍റെ അവസാനഘട്ട പ്രവർത്തനങ്ങൾ നടക്കുക. സിവിൽ സ്റ്റേഷൻ മുതൽ വൈക്കം റോഡ് വരെയുള്ള ഒന്നാം റീച്ചിൽ ഭൂമി ഏറ്റെടുക്കുന്നതിന് ഏഴരക്കോടി രൂപയും റോഡ് നിർമാണത്തിന് ഒരു കോടി പത്തുലക്ഷം രൂപയുമാണ് സർക്കാർ അനുവദിച്ചത്. രണ്ടാം റീച്ചിൽ ഉൾപ്പെടുന്നത് മരിയൻ ജംഗ്ഷനിലെ കെട്ടിടമുൾപ്പെട്ട ഭാഗമാണ്. കെട്ടിടമുൾപ്പെടെ സ്ഥലം ഏറ്റെടുക്കുന്നതിന് 65 ലക്ഷം രൂപയും റോഡ് നിർമാണത്തിന് 32 ലക്ഷം രൂപയും അനുവദിച്ചു.
പാലാ ബൈപാസിന് ശാപമോക്ഷം; ഗതാഗതക്കുരുക്കിന് പരിഹാരമായി - km mani
മുൻമന്ത്രി കെ.എം മാണിയുടെ കാലത്താണ് പാലായിൽ ബൈപാസ് നിർമാണം ആരംഭിച്ചത്. എന്നാൽ, നിർമാണം മുടങ്ങിയതോടെ ഗതാഗതം തടസമായി. പത്ത് കോടി പത്തുലക്ഷം രൂപ മുതൽമുടക്കിൽ സെപ്റ്റംബർ അവസാനത്തോടെ നടപടികൾ പൂർത്തീകരിച്ച് റോഡ് പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.
പത്ത് കോടി പത്തുലക്ഷം രൂപ മുതൽമുടക്കിൽ സെപ്റ്റംബർ അവസാനത്തോടെ നടപടികൾ പൂർത്തീകരിച്ച് റോഡ് പൂർത്തിയാക്കാമെന്ന പ്രതീക്ഷയാണുള്ളത്. മുൻമന്ത്രി കെ.എം മാണിയുടെ കാലത്താണ് പാലായിൽ ബൈപാസ് നിർമാണം ആരംഭിച്ചത്. എന്നാൽ, സിവിൽ സ്റ്റേഷൻ ഭാഗത്തെ ഭൂമിയുടമകൾ സ്ഥലം വിട്ടുനൽകാതെ വന്നതോടെ അവസാനഘട്ട പണികൾ പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ടൗണിന്‍റെ ഹൃദയഭാഗമായ ഈ ഭാഗത്തെ സ്ഥലമുടമകൾക്ക് കുറഞ്ഞ തുകയാണ് അന്ന് സർക്കാർ അനുവദിച്ചിരുന്നത്. ഇവിടെയുള്ള 13 കുടുംബങ്ങൾക്ക് കുറഞ്ഞ തുക അനുവദിക്കുകയും എന്നാൽ, മറ്റു സ്ഥലങ്ങളിൽ ഉയർന്ന തുക നൽകി സ്ഥലം ഏറ്റെടുക്കുകയുമായിരുന്നുവെന്നാണ് പരാതി. ഇതോടെ സ്ഥലമുടമകൾ ഏറ്റെടുക്കലിലെ അപാകത ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചു. തുടർന്ന്, സ്ഥലമേറ്റെടുക്കുന്ന നടപടികൾ തടസപ്പെടുകയും പ്രദേശത്തെ ഗതാഗതം ദുസ്സഹമാവുകയും ചെയ്‌ത സാഹചര്യത്തിൽ വ്യാപക പ്രതിഷേധം ഉയർന്നെങ്കിലും നടപടിയുണ്ടായില്ല. എന്നാൽ, മാണി സി. കാപ്പൻ എംഎൽഎ ആയതിന് ശേഷമാണ് ബൈപാസ് പദ്ധതിക്ക് വീണ്ടും ജീവൻ വച്ചത്.