കോട്ടയം: ജില്ലയിൽ ഒമ്പത് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേര്‍ വിദേശത്ത് നിന്നും അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂൺ 26ന് രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിനിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന ആരോഗ്യ പ്രവർത്തകക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 36 കാരിയായ ഇവര്‍ ചിറക്കടവ് സ്വദേശിനിയാണ്. ഇരുവരും സഹപ്രവര്‍ത്തകരാണ്. ഇതോടെ പള്ളിക്കത്തോട് സ്വദേശിനിയിൽ നിന്നും സമ്പർക്കത്തിലൂടെ രോഗബാധിതരായവരുടെ എണ്ണം ഏഴായി. ഇവരുടെ കുടുംബത്തിലെ അഞ്ച് പേർക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു.
കോട്ടയത്ത് ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് 19 - kottayam
വിദേശത്ത് നിന്നും എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ അഞ്ച് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചു
ഷാർജയിൽ വെച്ച് മെയ് പത്തിന് രോഗം സ്ഥിരീകരിച്ച് പിന്നീട് നെഗറ്റിവായതിനെ തുടർന്ന് നാട്ടിലെത്തിയ പായിപ്പാട് സ്വദേശിനിയായ 27കാരി, മുബൈയിൽ നിന്നും ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പമെത്തിയ മറിയപ്പള്ളി സ്വദേശി, ഇദ്ദേഹത്തിൻ്റെ ഭാര്യ, പന്ത്രണ്ടും ഏഴും വയസുള്ള രണ്ട് ആൺകുട്ടികൾ, കൊൽക്കത്തയിൽ നിന്നെത്തിയ കരോപ്പട സ്വദേശിനി, ഒമാനിൽ നിന്നും എത്തിയ വാഴൂർ സ്വദേശിനി, സൗദി അറേബ്യയിൽ നിന്നെത്തിയ മണർകാട് സ്വദേശി എന്നിവരാണ് വൈറസ് ബാധ സ്ഥിരീകരിച്ച ബാക്കിയുള്ളവര്‍. രോഗം സ്ഥിരീകരിച്ച ഒൻമ്പത് പേരും ഗാർഹിക നിരീക്ഷണത്തിലായിരുന്നു.