കേരളം

kerala

ETV Bharat / state

പന്ത്രണ്ട് വയസുകാരിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ - മരണം

ജൂൺ 27നാണ് ലൈജീന മകൾ ഷംനയെ കഴുത്തിൽ ഷാൾ വരിഞ്ഞു മുറുക്കി കൊലപ്പെടുത്തിയത്. തുടർന്ന് ലൈജീന കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും ഫയർഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. അറസ്റ്റിലായെങ്കിലും ഇവർ കൊവിഡ് ബാധിതയായി ചികിത്സയിലാണ്.

kottayam news  mundakayam  Mother kills daughter  mother arrested  murder  death  suicide  അമ്മ അറസ്റ്റിൽ  അറസ്റ്റ്  കോട്ടയം  കോട്ടയം വാർത്ത  മുണ്ടക്കയം  മകളെ കൊന്നു  മരണം  കൊല
പന്ത്രണ്ട് വയസുകാരിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ

By

Published : Jul 11, 2021, 2:18 PM IST

കോട്ടയം:മുണ്ടക്കയത്ത് പന്ത്രണ്ടു വയസുകാരിയായ മകളെ കഴുത്ത് ഞരിച്ചു കൊലപ്പെടുത്തിയ കേസിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കൂട്ടിക്കൽ കണ്ടത്തിൽ ഷമീറിന്‍റെ ഭാര്യ ലൈജീനയൊണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 27ന് പുലർച്ചെ മകൾ ഷംനയെ കഴുത്തിൽ ഷാൾ വരിഞ്ഞു മുറുക്കി കൊലപ്പെടുത്തിയ ശേഷം ലൈജീന കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. എന്നാൽ ഫയർഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി.

പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ആയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. എന്നാൽ കൊവിഡ് ബാധിതയായതിനാൽ ലൈജീനയെ കൊവിഡ് സെന്‍ററിലേക്ക് മാറ്റിയിരിക്കുകയാണ് .

READ MORE:അമ്മ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

ലൈജീന മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. ലൈജീനയും മകളും വീട്ടിൽ തനിച്ചായിരുന്നു താമസം. ഭർത്താവ് വിദേശത്തായിരുന്നു. സംഭവമറിഞ്ഞ് ഭർത്താവ് നാട്ടിലെത്തിയ ശേഷമാണ് ഷംനയുടെ മൃതദേഹം അടക്കം ചെയ്തത്.

ABOUT THE AUTHOR

...view details