കേരളം

kerala

ETV Bharat / state

റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു - kottayam

അതിരമ്പുഴ മാർക്കറ്റ് റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം നഷ്‌ടമായ ബൈക്ക് റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന കാറിന് പിറകില്‍ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും ബൈക്ക് യാത്രികനായ റെജിയുടെ മരണം സംഭവിച്ചിരുന്നു.

റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു  a person died after fall into the pit of the road  pit of the road in kottayam  person died after fall into the pit  biker died after falling  ബൈക്ക് യാത്രികൻ മരിച്ചു  അതിരമ്പുഴ മാർക്കറ്റ് റോഡിലെ കുഴി  കെ കെ റെജിയുടെ മരണം  റോഡിലെ കുഴിയില്‍ വീണ് മരണം  റോഡിലെ കുഴി ഏറ്റവും പുതിയ വാര്‍ത്ത  കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത  കോട്ടയം ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു

By

Published : Sep 14, 2022, 5:04 PM IST

കോട്ടയം:അതിരമ്പുഴയിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. അതിരമ്പുഴ ഓണംതുരുത്ത് സ്വദേശി കെ.കെ റെജിയാണ് (45) മരിച്ചത്. അതിരമ്പുഴ മാർക്കറ്റ് റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം നഷ്‌ടമായ ബൈക്ക് റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന കാറിനു പിറകില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ് ബോധരഹിതനായി കിടന്ന റെജിയെ നാട്ടുകാർ ചേർന്ന് വീട്ടിലെത്തിച്ചിരുന്നു. പതിനഞ്ച് മിനിറ്റോളം റോഡിൽ കിടന്ന ശേഷമാണ് റെജിയെ വീട്ടിലെത്തിച്ചത്. ബോധരഹിതനായ റെജിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

പലഹാരം നിർമിച്ച് വിതരണം ചെയ്യുന്ന ജോലിയാണ് റെജിയുടേത്. വിതരണം ചെയ്‌ത പലഹാരത്തിന്‍റെ പണം പിരിച്ച ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു റെജി. ഇതിനിടെ അതിരമ്പുഴ ചന്തയ്ക്ക് സമീപത്തെ റോഡിലെ കുഴിയിൽ ബൈക്ക് വീഴുകയായിരുന്നു.

സംഭവത്തില്‍ റെജിയുടെ ബന്ധുക്കൾ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണുള്ളത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Also Read:കുടിവെള്ള പദ്ധതിക്കായി റോഡ് വെട്ടിപ്പൊളിച്ചു ; കുഴിയിൽ വീണ് ബൈക്ക് യാത്രികന് പരിക്ക്

ABOUT THE AUTHOR

...view details