കോട്ടയം:വധശ്രമം, കഠിന ദേഹോപദ്രവം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായ ആളെ കാപ്പ ചുമത്തി നാടുകടത്തി. കല്ലറ വില്ലേജ് സ്വദേശിയായ കാന്ത് എന്ന ശ്രീകാന്തിനെയാണ് നാടുകടത്തിയത്.
ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡിഐജിയാണ് ശ്രീകാന്തിനെ ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി ഉത്തരവിറക്കിയത്. ഉത്തരവ് ലംഘിച്ചുകൊണ്ട് ജില്ലയിൽ പ്രവേശിക്കുന്നത് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.